“വിന്‍ഡോസ് 7″ എന്നാണ് അടുത്ത വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ ഔദ്യോഗിക നാമം

മൈക്രോസോഫ്റ്റ് എന്ന വിഭാഗത്തില്‍ October 31st, 2008-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.

വിന്‍ഡോസ് വിസ്ത ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പുതിയ തലമുറയുടെ പേരു വിന്‍ഡോസ് 7 (Windows 7) എന്നാണെന്ന് മൈക്രോസോഫ്റ്റ് അടുത്തിടെ സ്ഥിരീകരിച്ചു.

സാധാരണ ഒരു സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന് ഒരു കോഡ്നയിം (codename) കൊടുക്കാറുണ്ട്. ഈ പുതിയ സോഫ്റ്റ് വെയറിന്‍റെ കോഡ് നയിമും വിന്‍ഡോസ് 7 എന്ന് തന്നെയാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ ഏഴാമത്തെ മതിപ്പാണ് പുതിയ വിന്‍ഡോസ് 7.

ഇപ്രാവശ്യം വളരെ ലളിതമായ ഒരു പേരു മതി എന്ന് മൈക്രോസോഫ്ടിനു തോന്നി. ഇതിന് മുമ്പ് വിന്‍ഡോസിന്‍റെ പേരിനോട് അത് പുറത്തിറക്കാന്‍ ഉദ്ദേശിച്ച വര്‍ഷമോ (95, 98, 2000, Me – millennium, 2003) അല്ലെങ്കില്‍ എന്തെങ്കിലും ഒരു പ്രത്യേകതയുള്ള ഒരു പേരോ (XP, Vista) ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതുകൊണ്ടൊന്നും പ്രത്യേക ഉപയോഗമൊന്നും മൈക്രോസോഫ്റ്റ് കണ്ടില്ല!

മാത്രമല്ല, വിന്‍ഡോസ് 2010 എന്നോ മറ്റോ പേരു കൊടുത്താല്‍, 2010 കഴിഞ്ഞാലും വികസിപ്പിക്കല്‍ പൂര്‍ത്തിയായില്ലെങ്കില്‍ പേരും മാറ്റേണ്ടിവരും! മൈക്രോസോഫ്റിനു കുറേശ്ശെ ബുദ്ധിയുദിച്ചു തുടങ്ങി!

Read in English at TECK.IN “Windows 7″ is the Official Name of Next Windows Operating System

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ctrl+g to switch between English and the Indic Language

ലേഖനത്തിന്റെ അഡ്രസ്സ് : http://sankethikam.com/windows-7-is-the-official-name-of-next-windows-operating-system.html
ലേഖകന്റെ ഇമെയില്‍ : sree@teck.in