എന്താണ് പിന്‍കോഡ് ?

ഭാരതം എന്ന വിഭാഗത്തില്‍ August 28th, 2008-ന് എഴുതി ചേര്‍ത്തത്.

പോസ്റല്‍ ഇന്ഡക്സ് നമ്പര്‍ ‍കോഡ് എന്നതിന്‍റെ ചുരുക്കപ്പേരാണ് പിന്‍കോഡ്‍. തപാലാപ്പീസുകളെ പെട്ടെന്ന് തിരിച്ചറിഞ്ഞു തപാല്‍ വിതരണം കാര്യക്ഷമമാക്കാന്‍ 1972 ഓഗസ്റ്റ്‌ 15-നാണ്‌ ഭാരതത്തില്‍ പിന്‍കോഡ് സമ്പ്രദായം ആരംഭിച്ചത്. ഭാരതത്തിലെ പിന്‍കോഡില്‍ ആറു അക്കങ്ങള്‍ ഉണ്ട്.

തപാല്‍ വിതരണത്തിന് ഭാരതത്തെ എട്ട് ഭൂവിഭാഗങ്ങള്‍ (zone) ആയി തിരിച്ചിരിക്കുന്നു. പിന്‍കോഡിലെ ആദ്യത്തെ അക്കം ഭൂവിഭാഗത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്‌ 6 എന്ന അക്കം കേരളവും തമിഴ്നാടും ഉള്‍പ്പെടുന്ന ഭൂവിഭാഗത്തെ പ്രധിനിധീകരിക്കുന്നു.

പിന്‍കോഡിലെ ആദ്യത്തെ രണ്ടു അക്കങ്ങള്‍ കണ്ടാല്‍ സംസ്ഥാനം (state) ഏതെന്ന് മനസിലാക്കാം. ഉദാഹരണത്തിന് 67, 68, 69 എന്ന് തുടങ്ങുന്ന പിന്‍കോഡ് കേരളത്തെ സൂചിപ്പിക്കുന്നു.

ആദ്യത്തെ മൂന്നു അക്കങ്ങള്‍ സോര്‍ട്ടിംഗ് ജില്ലയെ (district) സൂചിപ്പിക്കുന്നു. 671 കാസര്‍കോടിനെയും 673 കോഴിക്കോടിനെയും 680 തൃശ്ശൂരിനെയും 695 തിരുവനന്തപുരത്തെയും ആണ്.

തുടര്‍ന്നുള്ള മൂന്നു അക്കങ്ങള്‍ ജില്ലയിലെ ഓരോ പ്രധാന പോസ്റ്റ് ഓഫീസിനെയും സൂചിപ്പിക്കുന്നു. ബ്രാഞ്ച് പോസ്റ്റ് ഓഫീസിനു പ്രത്യേകിച്ച് പിന്‍കോഡ് ഇല്ല.

ഉദാഹരണത്തിന്, 695581 എന്നത് തിരുവനന്തപുരത്തെ കാര്യവട്ടം പോസ്റ്റ് ഓഫീസ് ആണ്. പാങ്ങപ്പാറ പോസ്റ്റ് ഓഫീസും തുണ്ടത്തില്‍ പോസ്റ്റ് ഓഫീസും കാര്യവട്ടം പോസ്റ്റ് ഓഫീസിനു കീഴിലുള്ള ശാഖകള്‍ ആണ്. ഈ മൂന്നു പോസ്റ്റ് ഓഫീസിനും ഒരു പിന്‍കോഡ് തന്നെയാണ്. കൂടാതെ ടെക്നോപാര്‍ക്ക് എക്സ്റ്റന്‍ഷന്‍ കൌണ്ടറും ഈ പോസ്റ്റ് ഓഫീസിന്‍റെ  കീഴില്‍ പ്രവര്‍ത്തിക്കുന്നു.

നിങ്ങള്‍ അയക്കുന്ന കത്തുകള്‍ പിന്‍കോഡ് ഉപയോഗിച്ചു നിങ്ങളുടെ മുഖ്യ പോസ്റ്റ് ഓഫീസ് വരെ എത്തുന്നു. അവിടെ വച്ചു പോസ്റ്റ് മാസ്റ്റര്‍ കത്തുകളെ വേര്‍തിരിച്ചു ഓരോ ശാഖാ പോസ്റ്റ് ഓഫീസിലേക്കും എത്തിക്കുന്നു.

ഇനിമുതല്‍ നിങ്ങള്‍ കത്തെഴുതുമ്പോള്‍ പിന്‍കോഡ് കൂടി ഉപയോഗിക്കണം. കത്തിന്‍റെ വിതരണത്തെ പിന്‍കോഡ് ത്വരിതപ്പെടുത്തുന്നു. നിങ്ങളുടെ പേര്, വീട്ടു പേര് അല്ലെങ്കില്‍ വീട് നമ്പര്‍, ബ്രാഞ്ച് പോസ്റ്റ് ഓഫീസിന്‍റെ പേര്, മുഖ്യ പോസ്റ്റ് ഓഫീസിന്‍റെ പിന്‍കോഡ് എന്നിവ ഉണ്ടെങ്കില്‍ നിങ്ങള്‍ എഴുതുന്ന കത്ത് തീര്‍ച്ചയായും എത്തേണ്ടിടത്ത് എത്തും. അത്രയ്ക്ക് കാര്യക്ഷമം ആണ് നമ്മുടെ തപാല്‍ വകുപ്പിന്‍റെ പ്രവര്‍ത്തനം.

നിങ്ങളുടെ പിന്‍കോഡ് നിങ്ങള്‍ക്ക് അറിയാമോ? നിങ്ങളുടെ പോസ്റ്റ്മാനോട് ചോദിച്ചാല്‍ അറിയാം. അല്ലെങ്കില്‍ ഇന്ത്യ പോസ്റ്റിന്‍റെ പിന്‍കോഡ് തിരച്ചില്‍ (Pincode Search) വെബ്സൈറ്റില്‍ പോയാല്‍ കണ്ടുപിടിക്കാം.

ഈ വിവരങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗ്യമായിരുന്നോ? നിങ്ങള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടോ? ഞങ്ങളെ അറിയിക്കുക.

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 6 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. August 28th, 2008 9:46 pm IST യ്ക്ക് Kearalafarmer:

    :)

  2. September 4th, 2008 6:44 am IST യ്ക്ക് Adarsh V K:

    good information, now the govt is planning re mould the PIN system in india

  3. September 5th, 2008 8:59 am IST യ്ക്ക് ഇനി പിന്‍കോഡിനു പകരം പാല്‍ - പോസ്റ്റല്‍ അഡ്രസ്സ് ലോക്കേറ്റര്‍ - ടെക്.ഇ൯:

    [...] നാള്‍ ഉപയോഗിച്ചിരുന്ന ആറക്കമുള്ള പിന്‍കോഡിനു പകരം ഭാരതീയ പോസ്റ്റ് ഒരു പുതിയ [...]

  4. September 6th, 2008 6:05 am IST യ്ക്ക് Kearalafarmer:

    അത്രയ്ക്ക് കാര്യക്ഷമം ആണ് നമ്മുടെ തപാല്‍ വകുപ്പിന്‍റെ പ്രവര്‍ത്തനം.
    പിന്‍കോഡ് തെരയാം പക്ഷെ സര്‍ക്കാര്‍ വകുപ്പിന് തെറങ്റ് പറ്റുമ്പോള്‍ Peyad PO തിരുവനന്തപുരം താലൂക്കിലാണെന്ന് കാണിക്കും. Malayinkil PO നെയ്യാറ്റിന്‍കര താലൂക്കിലും.

  5. October 23rd, 2008 12:44 pm IST യ്ക്ക് ശ്രീ:

    :-)

  6. October 23rd, 2008 1:23 pm IST യ്ക്ക് ശ്രീ:

    test

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ctrl+g to switch between English and the Indic Language

ലേഖനത്തിന്റെ അഡ്രസ്സ് : http://sankethikam.com/what-is-pincode.html
ലേഖകന്റെ ഇമെയില്‍ : sree@teck.in