in

എന്താണ് വെബ് റെൻഡറിംഗ് എൻജിനുകൾ ?

വെബ് പേജുകളെ റെൻഡർ ചെയ്യാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാം ആണ് വെബ് റെൻഡറിങ് എൻജിന് . അതായത് വെബ് പേജുകളിൽ ഉള്ള html ടാഗുകളെയും css സ്റ്റൈലുകളെയും നമ്മൾ ഇപ്പോൾ കാണുന്ന രൂപത്തിൽ വെബ് ബ്രൗസറിൽ കാണിക്കുന്നത് വെബ് റെൻഡറിങ് എൻജിനുകൾ ഉപയോഗിച്ചാണ് . ഇവക്ക് HTML, CSS , XML മുതലായവ അല്ലാതെ വേറൊരു ലാംഗ്വേജ് മനസിലാവില്ല. അതുകൊണ്ട് തന്നെ ഇവ അല്ലാത്ത എന്ത് കണ്ടെന്റ് വെബ് പേജിൽ വന്നാലും അവ അതുപോലെ തന്നെ പ്ലെയിൻ ടെക്‌സ്റ്റായി നമുക് കാണാവുന്നതാണ് . ഓരോ ബ്രൗസറുകളിലും ഓരോ റെൻഡറിങ് എൻജിനുകൾ ആണ് ഉപയോഗിക്കുന്നത്. ഓരോ വെബ് ബ്രൗസറും അവ ഉപയോഗിക്കുന്ന റെൻഡറിങ് എൻജിനും ഏതൊക്കെ ആണ് എന്ന് നമുക് നോക്കാം .

1 . ഇന്റർനെറ്റ് എക്സ്പ്ലോറർ – ട്രൈഡന്റ് ( Trident )
2 . മൈക്രോസോഫ്ട് എഡ്ജ് – എഡ്ജ് എച്ടിഎംഎൽ ( EdgeHTML)
3 . മോസില്ല ഫയർഫോക്സ് – ഗെക്കോ ( gecko )
4 . സഫാരി – വെബ് കിറ്റ് ( webkit )
5 . ഗൂഗിൾ ക്രോം , ഒപേറാ – ബ്ലിങ്ക് ( blink )

ഗൂഗിൾ ക്രോം വേർഷൻ 27 വരെ വെബ് കിറ്റ് എൻജിന് ആയിരുന്നു ഉപയോഗിച്ചിരുന്നത് , പിന്നീട് ബ്ലിങ്ക് എൻജിനിലേക്ക് മാറുകയായിരുന്നു . എങ്കിലും ഐഒഎസ് ഡിവൈസുകളിൽ ഇപ്പോഴും ഗൂഗിൾ ക്രോം വെബ് കിറ്റ് എൻജിന് തന്നെ ആണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് .

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%

എന്താണ് പ്രോഗ്രസ്സിവ് വെബ് അപ്പ്ലിക്കേഷനുകൾ ?

മള്‍ട്ടിപ്പിള്‍ അക്കൗണ്ട്‌ ഫീച്ചറുമായി പുതിയ ടെലിഗ്രാം