ഓപ്പണ്‍ ഡി എന്‍ എസ് ഉപയോഗിക്കൂ

ഇന്‍റര്‍നെറ്റ് എന്ന വിഭാഗത്തില്‍ July 17th, 2009-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.

മിക്കവാറും ഐ എസ് പികളുടെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍, ചിലപ്പോള്‍ ചില വെബ്‌സൈറ്റുകള്‍ കിട്ടാതെ വരാനും, വെബ്‌സൈറ്റു ലോഡ് ചെയ്യുന്നത് വളരെ പതുക്കെയാകാറുമുണ്ട്. ഇതിനു മിക്കവാറും കാരണം നമ്മുടെ ഐ എസ് പികള്‍ (ISP – Internet Service Provider) അവരുടേതായ ഡി എന്‍ എസ് സെര്‍വര്‍ (DNS Server) ഉപയോഗിക്കുന്നു എന്നതാണ്. അവരുടെ DNS സെര്‍വറുകള്‍ക്ക് വളരെ വേഗതയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണമെന്നില്ല. മാത്രമല്ല, ഏഷ്യാനെറ്റ്‌, കേരള ബി എസ് എന്‍ എല്‍ തുടങ്ങിയവര്‍, ആ സെര്‍വറുകള്‍ നല്ല രീതിയില്‍ മെയിന്റൈന്‍ ചെയ്തു വയ്ക്കാനും വഴിയില്ല. ഇക്കാരണങ്ങളാല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ സ്പീഡ് കുറവ് അനുഭവ പ്പെടാന്‍ സാധ്യത കൂടുതല്‍ ആണ്.

അതിനെന്താ ഒരു പോംവഴി?

ഓപ്പണ്‍ ഡി എന്‍ എസ് ഉപയോഗിക്കൂ (www.opendns.com), അതുവഴി കൂടുതല്‍ സുരക്ഷിതമായും വേഗതയിലും സ്മാര്‍ട്ടായും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം.

സാധാരണയായി നിങ്ങളുടെ ഐ എസ് പി സ്വന്തമായി അവരുടെ DNS സെര്‍വറില്‍ നിങ്ങള്‍ സര്‍ഫ്‌ ചെയുന്ന ഡൊമയിന്‍ നെയിമിന് പാകമായ ഐ പീ കണ്ടുപിടിച്ച്, നിങ്ങളുടെ ബ്രൌസറിനെ നിങ്ങള്‍ അന്വേഷിക്കുന്ന വെബ്‌സൈറ്റിന്‍റെ സെര്‍വറിലെയ്ക്ക് അയയ്ക്കുകയും ചെയ്യുന്നു.  ഐ എസ് പിയുടെ ഡി എന്‍ എസ് സര്‍വീസിനു പകരം, ഓപ്പണ്‍ ഡി എന്‍ എസ് ഉപയോഗിക്കുന്നതാണ് നല്ലത്.

നിങ്ങളുടെ ഓപറേറ്റിങ്ങ്‌ സിസ്റ്റത്തിന്‍റെ നെറ്റ്‌വര്‍ക്ക് കണക്ഷനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഓപ്പണ്‍ ഡി എന്‍ എസ് സെര്‍വറുകളുടെ ഐ പി അഡ്രസ്‌ കൊടുത്താല്‍ മാത്രം മതി. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഓപ്പണ്‍ ഡി എന്‍ എസ് വെബ്സൈറ്റില്‍ വളരെ വ്യക്തമായിത്തന്നെ കൊടുത്തിട്ടുണ്ട്. 208.67.222.222, 208.67.220.220 എന്നിവയാണ് ഓപ്പണ്‍ ഡി എന്‍ എസിന്‍റെ ഐ പികള്‍.

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 2 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. September 23rd, 2009 1:26 pm IST യ്ക്ക് sunil:

    ഇതിനെ പറ്റി ഞാന്‍ ഒരു ബ്ലോഗ്‌ എഴുതിയിട്ടുണ്ട്. നോക്കു http://www.myhtmlworld.com/ubuntu-linux/add-opendns-in-bsnl-broadband-connections-on-ubuntu.html

  2. September 25th, 2009 4:28 pm IST യ്ക്ക് ശ്രീ (sankethikam.com):

    നന്ദി സുനില്‍. ടെക്ക്‌.ഇന്‍-ല്‍ ആംഗലേയ വെര്‍ഷന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. Use OpenDNS and Fix BSNL DataOne BroadBand (India)

    താങ്കളെ ട്വിറ്റെറില്‍ (@teckin) ചേര്‍ത്തിട്ടുണ്ട് :-)

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ctrl+g to switch between English and the Indic Language

ലേഖനത്തിന്റെ അഡ്രസ്സ് : http://sankethikam.com/useopen-dns.html
ലേഖകന്റെ ഇമെയില്‍ : sree@teck.in