in

മള്‍ട്ടിപ്പിള്‍ അക്കൗണ്ട്‌ ഫീച്ചറുമായി പുതിയ ടെലിഗ്രാം

ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനമായി കാലങ്ങളായി ഉപയോക്താക്കള്‍ കാത്തിരുന്ന അപ്ഡേറ്റ് പുറത്തുവന്നു.. ഒരേ ഫോണില്‍ തന്നെ ഒന്നിലധികം അക്കൗണ്ടുകൾക്ക് ഉള്ള സൌകര്യവും, സ്വൈപ്പ് ചെയ്ത് മറുപടി കൊടുക്കാനുള്ള സൌകര്യവുമാണ് പുതുതായി ടെലിഗ്രാം അവതരിപ്പിച്ചത്. ഇത് ടെലിഗ്രാമിന്റെ ഡിസംബറിലെ രണ്ടാമത്തെ അപ്ഡേറ്റ് ആണ്.

മള്‍ട്ടിപ്പിള്‍ അക്കൗണ്ട്‌ ഫീച്ചറുമായി പുതിയ ടെലിഗ്രാം
ടെലിഗ്രാമിന്റെ മള്‍ട്ടിപ്പിള്‍ അക്കൗണ്ട്‌ സംവിധാനം. കടപ്പാട്:Beebom.com

ഏറ്റവും പുതിയ അപ്ഡേറ്റ് ഉപയോഗിച്ച്, ടെലിഗ്രാം ഉപയോക്താക്കൾക്ക് വ്യത്യസ്ത മൊബൈൽ നമ്പറുകളുമായി ബന്ധമുള്ള മൂന്ന് അക്കൗണ്ടുകൾ വരെ ഒരു ആപ്പില്‍ ചേർക്കാനാകും. ഒന്നിലധികം ടെലിഗ്രാം ആപ്പുകള്‍ റണ്‍ ചെയ്യാന്‍ ഡ്യുവല്‍ ആപ്പ്സും ആപ്ലിക്കേഷൻ ക്ളോണിംഗും ഉപയോഗിച്ചിരുന്നവര്‍ക്ക് ഇപ്പോൾ ഒരൊറ്റ ഇന്‍സ്റ്റാലെഷനില്‍ തന്നെ ഈ സൗകര്യം ലഭിക്കും.. ഇടത്തുഭാഗത്തെ മെനുവില്‍ നിന്ന് അക്കൗണ്ടുകൾ മാറ്റുവാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. ക്രമീകരണങ്ങൾ മാറ്റിയില്ലെങ്കിൽ, ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ടെലിഗ്രാം അക്കൗണ്ടുകളിൽ നിന്നും ഉള്ള അറിയിപ്പുകൾ നോട്ടിഫിക്കേഷന്‍ ആയി ലഭിക്കും.

ടെലിഗ്രാമിന്റെ ഏറ്റവും പുതിയ ഈ പതിപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Leave a Reply

Your email address will not be published. Required fields are marked *

എന്താണ് വെബ് റെൻഡറിംഗ് എൻജിനുകൾ ?