അടഞ്ഞുപോയ ഫയര്‍ഫോക്സ്, ഗൂഗിള്‍ക്രോം ടാബുകളും വിന്‍ഡോകളും വീണ്ടും തുറക്കാന്‍
ബ്രൌസര്‍ എന്ന വിഭാഗത്തില്‍ July 11th, 2009-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.
ചില സമയങ്ങളില്‍ നാം അറിയാതെ തന്നെ ബ്രൌസറിന്‍റെ ക്ലോസ് ബട്ടന്‍ ഞെക്കുകയോ, അല്ലെങ്കില്‍ CTRL+W എന്ന കീബോര്‍ഡ് കുറുക്കുവഴി അബദ്ധത്തില്‍ ഞെക്കുകയോ ചെയ്യാറുണ്ട്. അത്തരം അവസരങ്ങളില്‍ ആ പേജ് തിരികെ കിട്ടാന്‍ എന്താ ഒരു എളുപ്പവഴി?
ഫയര്‍ഫോക്സ് ബ്രൌസറിലും ഗൂഗിള്‍ ക്രോം ബ്രൌസറിലും CTRL+SHIFT+T എന്ന് അമര്‍ത്തിയാല്‍ ഇതിനു മുന്‍പ് ആ വിന്‍ഡോയില്‍ അടച്ച ഓരോ ടാബുകളായി തുറന്നുവരും. (പുതിയ ഒരു ടാബ് തുറക്കാനുള്ള കുറുക്കു വഴി CTRL+T ആണ് എന്നത് ഓര്‍ക്കുമല്ലോ.)
അതുപോലെ, തൊട്ടു മുന്‍പ് അടഞ്ഞുപോയ ഒരു വിന്‍ഡോ തിരികെ എടുക്കണമെങ്കില്‍ CTRL+SHIFT+N എന്ന് അമര്‍ത്തിയാല്‍ മതി. പുതിയ ഒരു വിന്‍ഡോ തുറക്കാന്‍ CTRL+N ആണല്ലോ.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ TECK.IN-ല്‍ ആംഗലേയത്തില്‍ വായിക്കാവുന്നതാണ്.
ലേഖകന്റെ ഇമെയില്‍ : sree@teck.in



ഗൂഗിള്‍ ക്രോം ടൈറ്റില്‍ ബാര്‍- ഇല്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ റിഓപ്പണ്‍ ക്ലോസ്ട് ടാബ് എന്നൊരു ഓപ്ഷന്‍ കിട്ടും, അത് സെലക്ട് ചെയ്തും അടഞ്ഞു പോയ ടാബ് തുറക്കാം.