in

എന്താണ് പ്രോഗ്രസ്സിവ് വെബ് അപ്പ്ലിക്കേഷനുകൾ ?

 

പ്രോഗ്രസ്സിവ് വെബ് അപ്പ്ലിക്കേഷനുകൾ എന്നാൽ മൊബൈൽ ആപ്ലിക്കേഷൻ പോലെ തോന്നിക്കുന്ന വെബ്സൈറ്റുകൾ ആണ്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഇവ നമുക് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ സവിശേഷത. വെബ്സൈറ്റ് ഹോം സ്ക്രീനിലേക്ക് ഷോർട്കട് ആയി ആഡ് ചെയ്ത് നമുക്ക് ഇവ മൊബൈൽ അപ്ലിക്കേഷൻ പോലെ ഉപയോഗിക്കാവുന്നതാണ് . സാധാരണ മൊബൈൽ അപ്ലിക്കേഷൻ പോലെ ഇതിലും നമുക് സ്പ്ലാഷ് സ്ക്രീനുകൾ ആഡ് ചെയ്യാവുന്നതാണ്. പുഷ് നോട്ടിഫിക്കേഷനും ഇതിൽ സെറ്റ് ചെയ്യാൻ പറ്റുന്നതാണ്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ വെബ്സൈറ്റ് എങ്ങനെ ലോഡ് ചെയ്യും എന്ന് സംശയം തോന്നിയേക്കാം? സർവീസ് വർക്കറുകൾ ഉപയോഗിച്ചാണ് ഇത് സാദ്ധ്യമാവുന്നത് . സർവീസ് വർക്കറുകൾ ബ്രൗസറിന്റെ ബാക്ക്ഗ്രൗണ്ട് പ്രോസസ്സ് ആയി റൺ ചെയ്യാവുന്ന സ്‌ക്രിപ്റ്റുകൾ ആണ് . ഇവക്ക് വെബ്സൈറ്റുമായി യാതൊരു ബന്ധവും കാണില്ല. വെബ് പേജുകളും സ്റ്റൈലുകളും സ്ക്രിപ്റ്റുകളും മറ്റും സർവീസ് വർക്കർ ഉപയോഗിച്ച് നമുക് ബ്രൗസറിന്റെ ക്യാഷ് സ്റ്റോറേജിൽ സേവ് ചെയ്ത് വെക്കാൻ സാധിക്കും . കൂടാതെ ഓരോ തവണ ഇന്റർനെറ്റ് കണക്ട് ചെയ്യുമ്പോഴും പുതിയ ഇൻഫൊർമേഷനുകളും വെബ്‌സൈറ്റിൽ ഉണ്ടായ മാറ്റങ്ങളും സർവീസ് വർക്കർ ക്യാഷ് സ്റ്റോറേജിലേക്ക് സേവ് ചെയ്യും. ക്യാഷ് സ്റ്റോറേജിൽ നിന്ന് ലോഡ് ചെയ്യുന്നതുകൊണ്ട് തന്നെ ഇവ വളരെ വേഗം ലോഡ് ആവുന്നതാണ്. കൂടാതെ ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കാനും സാധിക്കും . നമുക്ക് എല്ലാവര്ക്കും തന്നെ അറിയുന്ന ഒരു പ്രോഗ്രസ്സിവ് വെബ് അപ്ലിക്കേഷൻ ആണ് ഫ്ലിപ്കാർട്ടിന്റെ വെബ്സൈറ്റ്. ഫ്ലിപ്കാർട് ഇത്‌ ഇറക്കിയതിനു ശേഷം 70 % കൺവെർഷൻ ഉണ്ടായി എന്നാണ് കണക്കുകൾ പറയുന്നത്. ഗൂഗിൾ ക്രോം, ഫയർഫോക്സ് , ഒപേറാ തുടങ്ങിയ വെബ് ബ്രൗസറുകൾ മാത്രമേ നിലവിൽ സർവീസ് വർക്കറുകളെ സപ്പോർട്ട് ചെയ്യുന്നുള്ളു . അതുകൊണ്ട് തന്നെ ios ഡിവൈസുകളിൽ നമുക് ഇവയുടെ ഉപയോഗം സാധ്യമാവില്ല . ഉടൻ തന്നെ ios ഡിവൈസുകളിലും ഈ ഫീച്ചർ എത്തുമെന്ന് തന്നെ നമുക് പ്രതീക്ഷിക്കാം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

എന്താണ് വെബ് റെൻഡറിംഗ് എൻജിനുകൾ ?