ഇനി പിന്‍കോഡിനു പകരം പാല്‍ – പോസ്റ്റല്‍ അഡ്രസ്സ് ലോക്കേറ്റര്‍
ഭാരതം എന്ന വിഭാഗത്തില്‍ September 5th, 2008-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.
നമ്മള്‍ ഇത്രയും നാള്‍ ഉപയോഗിച്ചിരുന്ന ആറക്കമുള്ള പിന്‍കോഡിനു പകരം ഭാരതീയ പോസ്റ്റ് ഒരു പുതിയ സംവിധാനം കൊണ്ടുവരുന്നു. പോസ്റ്റല്‍ അഡ്രസ്സ് ലോക്കേറ്റര്‍ അഥവാ പാല്‍ എന്നാണ് പുതിയ സംവിധാനത്തിന്‍റെ പേര്.
ഓരോ സ്ഥലങ്ങള്‍ക്കും ഓരോ പ്രത്യേക കോഡ് അനുവദിക്കുന്നു. ആ കോഡില്‍ ഗ്രാമം, പട്ടണം, നഗരം, അയല്‍ക്കൊട്ടം, കെട്ടിടം, പൊതുവഴി, തുടങ്ങിയവ അനുസരിച്ചാണ് പാല്‍ നമ്പര്‍ കൊടുക്കുന്നത്.
എട്ടക്കമുള്ള പാലിന്‍റെ ആദ്യത്തെ നാലക്കമുള്ള ഭാഗത്തിലെ ആദ്യത്തെ അക്കം പോസ്റ്റല്‍ സോണിനെയും രണ്ടാമത്തേത് സംസ്ഥാനത്തെയും, മൂന്നും നാലും ജില്ലയേയും സൂചിപ്പിക്കുന്നു. അതായത് പാലില്‍ ആദ്യത്തെ നാലക്കം ഭാരതത്തിലെ 600 ജില്ലകളെ പ്രധിനിധീകരിക്കുന്നു.
രണ്ടാമത്തെ ഭാഗത്തിലെ ആദ്യത്തെ അക്കം ഒന്നു മുതല്‍ അഞ്ചു വരെ ആണെങ്കില്‍ ആ ജില്ലയിലെ ആദ്യത്തെ അഞ്ച് പ്രധാന പട്ടണങ്ങളെയും ആറു മുതല്‍ ഒന്‍പതു വരെ ആണെങ്കില്‍ വിദൂര സ്ഥലങ്ങളെയും സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്നക്ഷരം ഗ്രാമത്തിന്‍റെ കോഡ് ആണ്.
രാജ്യത്ത് എട്ടു സോണുകള്‍ ഉണ്ട്. ഉത്തര ഇന്ത്യ,(1), പശ്ചിമ ഇന്ത്യ (2), പൂര്‍വ ഇന്ത്യ (3), ദക്ഷിണ ഇന്ത്യ (4), മധ്യ ഇന്ത്യ (6), ഉത്തരപൂര്‍വ ഇന്ത്യ (7) എന്നിങ്ങനെയും മറ്റു സോണുകള്‍ സൈനിക വിഭാഗങ്ങള്‍ക്കും ആണ്. രാജ്യത്തുള്ള 28 സംസ്ഥാനങ്ങള്‍ക്കും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളെയും അങ്ങനെ രണ്ടക്കമുള്ള കോഡ് ഉപയോഗിച്ചു തിരിച്ചറിയാം.
കേരളത്തിന്‍റെ കോഡ് 43 ആണ് – ദക്ഷിണ ഭാരതം എണ്ണ നാലാം നമ്പര്‍ സോണിലെ മൂന്നാമത്തെ സംസ്ഥാനം ആണ് കേരളം എന്ന് ആത് വ്യക്തമാക്കുന്നു.
ഭാരതീയ പോസ്റ്റ്ല്‍ ഇപ്പോള്‍ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ഉണ്ട് . കത്തുകള്‍ തരം തിരിക്കുവാനും വിതരണം ചെയ്യുവാനും ഉള്ള സംവിധാനത്തെ പാല്‍ മെച്ചെപെടുത്തുമെന്നു കരുതുന്നു. പാല്‍ മൂന്നു മാസത്തിനകം നടപ്പിലാക്കുമെന്ന് ഭാരതീയ പോസ്റ്റ് പ്രതീക്ഷിക്കുന്നു.
ലേഖകന്റെ ഇമെയില്‍ : sree@teck.in



പുതിയ അറിവിനു നന്ദി.
ഇതാദ്യമായാൺ അറിയുന്നത്.
വളരെ നന്ദി
വളരെ സന്തോഷം. തുടര്‍ന്നും ഉപകാരപ്രദമായ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാം.
വളരെ നന്നായി തയ്യാറാക്കിയിരിക്കുന്ന നിങ്ങളുടെ ബ്ളോഗ് വായിച്ചു. സന്തോഷം. തുടരുക നിങ്ങളുടെ ഈ സമാജ സേവ.
രാമു.