Previous Posts
എന്താണ് പിന്‍കോഡ് ?
പോസ്റല്‍ ഇന്ഡക്സ് നമ്പര്‍ കോഡ് എന്നതിന്‍റെ ചുരുക്കപ്പേരാണ് പിന്‍കോഡ്‍. തപാലാപ്പീസുകളെ പെട്ടെന്ന് തിരിച്ചറിഞ്ഞു തപാല്‍ വിതരണം കാര്യക്ഷമമാക്കാന്‍ 1972 ഓഗസ്റ്റ് 15-നാണ് ഭാരതത്തില്‍ പിന്‍കോഡ് സമ്പ്രദായം ആരംഭിച്ചത്. ഭാരതത്തിലെ പിന്‍കോഡില്‍ ആറു അക്കങ്ങള്‍ ഉണ്ട്.
തപാല്‍ വിതരണത്തിന് ഭാരതത്തെ എട്ട് ഭൂവിഭാഗങ്ങള്‍ (zone) ആയി തിരിച്ചിരിക്കുന്നു. പിന്‍കോഡിലെ ആദ്യത്തെ അക്കം ഭൂവിഭാഗത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് 6 എന്ന അക്കം കേരളവും തമിഴ്നാടും ഉള്‍പ്പെടുന്ന ഭൂവിഭാഗത്തെ പ്രധിനിധീകരിക്കുന്നു.
പിന്‍കോഡിലെ ആദ്യത്തെ രണ്ടു അക്കങ്ങള്‍ കണ്ടാല്‍ സംസ്ഥാനം (state) ഏതെന്ന് മനസിലാക്കാം. ഉദാഹരണത്തിന് 67, 68, 69 എന്ന് തുടങ്ങുന്ന പിന്‍കോഡ് കേരളത്തെ സൂചിപ്പിക്കുന്നു.
ആദ്യത്തെ മൂന്നു അക്കങ്ങള്‍ സോര്‍ട്ടിംഗ് ജില്ലയെ (district) സൂചിപ്പിക്കുന്നു. 671 കാസര്‍കോടിനെയും 673 കോഴിക്കോടിനെയും 680 തൃശ്ശൂരിനെയും 695 തിരുവനന്തപുരത്തെയും ആണ്.
തുടര്‍ന്നുള്ള മൂന്നു അക്കങ്ങള്‍ ജില്ലയിലെ ഓരോ പ്രധാന പോസ്റ്റ് ഓഫീസിനെയും സൂചിപ്പിക്കുന്നു. ബ്രാഞ്ച് പോസ്റ്റ് ഓഫീസിനു പ്രത്യേകിച്ച് പിന്‍കോഡ് ഇല്ല.
എന്താണ് ബ്ലോഗ്?
ബ്ലോഗ് എന്നാല്‍ അടിസ്ഥാനപരമായി ഒരു വെബ്സൈറ്റ് തന്നെയാണ്. എന്നാല്‍ മറ്റു സാധാരണ വെബ്സൈറ്റുകളില്‍ നിന്നും ചില പ്രത്യേകതകള്‍ ബ്ലോഗിനുണ്ട്.
- ഒരു ബ്ലോഗ്ഗില്‍ സമയക്രമം അനുസരിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
- ഇടയ്ക്കിടയ്ക്ക് എളുപ്പത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉള്ള സൌകര്യം ഉണ്ടായിരിക്കും
- വായനക്കാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ഉള്ള സൌകര്യം ബ്ലോഗില്‍ ഉണ്ടായിരിക്കും
- മറ്റുള്ളവര്‍ക്ക് വായിക്കാന്‍ ആയി ലേഖനങ്ങള്‍ syndication ചെയ്യാന്‍ ഉള്ള സൌകര്യം ഉണ്ടായിരിക്കും


