Previous Posts
“വിന്‍ഡോസ് 7″ എന്നാണ് അടുത്ത വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ ഔദ്യോഗിക നാമം
വിന്‍ഡോസ് വിസ്ത ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പുതിയ തലമുറയുടെ പേരു വിന്‍ഡോസ് 7 (Windows 7) എന്നാണെന്ന് മൈക്രോസോഫ്റ്റ് അടുത്തിടെ സ്ഥിരീകരിച്ചു.
സാധാരണ ഒരു സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന് ഒരു കോഡ്നയിം (codename) കൊടുക്കാറുണ്ട്. ഈ പുതിയ സോഫ്റ്റ് വെയറിന്‍റെ കോഡ് നയിമും വിന്‍ഡോസ് 7 എന്ന് തന്നെയാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ ഏഴാമത്തെ മതിപ്പാണ് പുതിയ വിന്‍ഡോസ് 7.
ഇപ്രാവശ്യം വളരെ ലളിതമായ ഒരു പേരു മതി എന്ന് മൈക്രോസോഫ്ടിനു തോന്നി. ഇതിന് മുമ്പ് വിന്‍ഡോസിന്‍റെ പേരിനോട് അത് പുറത്തിറക്കാന്‍ ഉദ്ദേശിച്ച വര്‍ഷമോ (95, 98, 2000, Me – millennium, 2003) അല്ലെങ്കില്‍ എന്തെങ്കിലും ഒരു പ്രത്യേകതയുള്ള ഒരു പേരോ (XP, Vista) ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതുകൊണ്ടൊന്നും പ്രത്യേക ഉപയോഗമൊന്നും മൈക്രോസോഫ്റ്റ് കണ്ടില്ല!
മാത്രമല്ല, വിന്‍ഡോസ് 2010 എന്നോ മറ്റോ പേരു കൊടുത്താല്‍, 2010 കഴിഞ്ഞാലും വികസിപ്പിക്കല്‍ പൂര്‍ത്തിയായില്ലെങ്കില്‍ പേരും മാറ്റേണ്ടിവരും! മൈക്രോസോഫ്റിനു കുറേശ്ശെ ബുദ്ധിയുദിച്ചു തുടങ്ങി!
Read in English at TECK.IN “Windows 7″ is the Official Name of Next Windows Operating System
വെള്ളമടിച്ചു ഇമെയില്‍ അയക്കുന്നവരെ സഹായിക്കാനും ഗൂഗിള്‍!
ചില സമയങ്ങളില്‍ ആപ്പീസില്‍ ബോസ്സിനോടോ സഹജോലിക്കാരോടോ കട്ടകലിപ്പായി ഇരിക്കുന്ന രാത്രികളില്‍ ഒരു ഒന്നൊന്നര നാലഞ്ചു പെഗ് അടിച്ച് ഇരിക്കുമ്പോള്‍ അവന്മാര്‍ക്ക് ഇമെയില്‍ വഴി രണ്ടു കൊടുക്കാന്‍ ആര്‍ക്കാ തോന്നാത്തത്!
രാവിലെ നേരംപുലരുമ്പോള്‍ അഞ്ചാറ് ബക്കറ്റ് വെള്ളം തലയില്‍ വീഴുമ്പോഴാണ് സ്ഥലകാലബോധം വരുക! അപ്പോഴാണ് ഓര്‍ക്കുന്നത് കഴിഞ്ഞ രാത്രിയിലെ ഇമെയില്‍ പുലഭ്യം അല്പം കൂടിപ്പോയെന്ന്! പക്ഷെ അപ്പോഴേക്കും മെമോ അല്ലെങ്കില്‍ സസ്പെന്‍ഷന്‍ നിങ്ങളെകാത്തു റെഡി ആയിരിക്കും!
നിങ്ങള്‍ ഗൂഗിളിന്‍റെ ജിമെയില്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ രക്ഷപ്പെട്ടു! ഗൂഗിളിന്‍റെ ജിമെയില്‍ ലാബ്സ് (Gmail Labs) ഇപ്പോള്‍ മെയില്‍ ഗോഗിള്‍സ് (Mail Goggles) എന്ന ഒരു സംവിധാനം കൊണ്ടു വന്നിട്ടുണ്ട്.
മെയില്‍ ഗോഗിള്‍സ് ചില ചെറിയ കണക്കുകള്‍ നിങ്ങളെകൊണ്ടു ചെയ്യിച്ച് നിങ്ങള്‍ സ്വബോധത്തിലാണെന്ന് ഉറപ്പുവരുത്തുന്നു.
ഏതൊക്കെ ദിവസങ്ങളില്‍, ഏതൊക്കെ സമയങ്ങളില്‍ ഇതു സക്രിയം (active) ആകണം എന്ന് നിങ്ങള്‍ക്ക് ഗൂഗിള്‍ മെയില്‍ സെറ്റിങ്ങ്സില്‍ പറയാം. ഇതൊന്നു റെഡിയാക്കി വച്ചിട്ടുമാത്രം വെള്ളമടിക്കുക!
ജിമെയിലില്‍ Gmail Settings -> Labs എന്ന ടാബില്‍ പോയാല്‍ ഇതു ശരിയാക്കാം.
ഹാപ്പി ഡ്രിങ്കിംഗ് ആന്‍ഡ് മെയിലിംഗ്!
Read this article in English at TECK.IN : Google Rescues Alcoholic Workaholics From Sending Late Night Emails
ബ്ലോഗ്ഗര്‍ ബ്ലോഗ്ഗിലെ നാവിഗേഷന്‍ ബാര്‍ എങ്ങനെ എടുത്തുകളയാം?
ബ്ലോഗ്ഗര്‍ ഉപയോഗിച്ചു ബ്ലോഗ് എഴുതുന്നവര്‍ ശ്രദ്ധിച്ചുകാണും – blogname.blogspot.com അഡ്രസ്സില്‍ നോക്കുമ്പോള്‍ പേജിന്‍റെ ഏറ്റവും മുകളില്‍ ഒരു നാവിഗേഷന്‍ ബാര്‍ (Navigation Bar) കാണാം. ചില സമയങ്ങളില്‍ ഉപയോഗമുണ്ടെങ്കിലും, ഇത് എടുത്ത് കളയാന്‍ പലരും ആഗ്രഹിക്കുന്നുണ്ടാകും. അതിനുള്ള ഒരു ലൊട്ടുലൊടുക്കുവിദ്യ ഇതാ.
നിങ്ങളുടെ ബ്ലോഗ്ഗര്‍ ഡാഷ്ബോര്‍ഡിലെ ലേയൌട്ട് പേജില്‍ എഡിറ്റ് HTML-ല്‍ പോകുക.
Blogger Dashboard -> Layout -> Edit HTML
അവിടെയുള്ള HTML-ല്‍ Variable definitions തുടങ്ങുന്ന ഭാഗം കണ്ടുപിടിക്കുക. Variable definitions തുടങ്ങുന്നതിനു തൊട്ടുമുമ്പ് താഴെ കൊടുത്തിരിക്കുന്നത് ചേര്‍ക്കുക.
#navbar-iframe {
display: none !important;
}
ഈ സ്റ്റൈല്‍ഷീറ്റ് നിര്‍ദേശം (stylesheet instruction) ഉപയോഗിച്ചു നാവിഗേഷന്‍ ബാര്‍ കാണിക്കരുത് എന്ന് ബ്രൌസരിനോട് പറഞ്ഞിരിക്കുന്നു. ഇനി ആ പേജ് സേവ് ചെയ്യൂ.
തുടര്‍ന്നു വായിക്കുക ‘ ബ്ലോഗ്ഗര്‍ ബ്ലോഗ്ഗിലെ നാവിഗേഷന്‍ ബാര്‍ എങ്ങനെ എടുത്തുകളയാം? ’
ഇമെയില്‍ വഴി എങ്ങനെ എസ് എം എസ് (SMS) സന്ദേശം അയക്കാം?
സൗജന്യമായി എസ് എം എസ് (SMS) സന്ദേശം അയക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവയില്‍ വളരെ ലളിതമായിട്ടുള്ള ഒന്നാണ് ഇമെയില്‍ ആയിട്ട് ഒരു സെല്‍ ഫോണ്‍ നമ്പറിലേക്ക് SMS അയക്കുക എന്നത്.
എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികളും ഇതു അനുവദിക്കുന്നില്ല, എങ്കിലും നല്ല ഒരു ശതമാനം മൊബൈല്‍ പ്രോവൈഡേഴ്സ് (mobile providers) മൊബൈല്‍ ഫോണ്‍ ഇമെയില്‍ അഡ്രസ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അങ്ങനെ ശേഖരിച്ച കുറച്ചു വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ കാണാം. ഏകദേശം 15 രാജ്യങ്ങളിലെ മൊബൈല്‍ഫോണ്‍ എസ് എം എസ് ഇമെയില്‍ വിവരങ്ങള്‍ ഈ പട്ടികയില്‍ ഉണ്ട്.
ഓസ്ട്രേലിയ, ഓസ്ട്രിയ, ബള്‍ഗേറിയ, കാനഡ, ജര്‍മ്മനി, ഐസ് ലാന്‍ഡ്, ഇന്ത്യ, അയര്‍ലണ്ട്, ഇറ്റലി, ജപ്പാന്‍, നെതെര്‍ലാന്‍ഡ്‌സ്, സിങ്കപ്പൂര്‍, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, സ്വീഡാന്‍, അമേരിക്കന്‍ ഐക്യനാടുകള്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ സെല്‍ഫോണ്‍ വിവരങ്ങള്‍ ഉണ്ട്.
താഴെ കാണുന്ന പട്ടികയില്‍ n എന്ന അക്ഷരത്തിനു പകരം നിങ്ങള്‍ക്ക് അയക്കേണ്ടുന്ന ഫോണ്‍നമ്പരോ അതിന്‍റെ അവസാനത്തെ ഭാഗങ്ങളോ ചേര്‍ത്ത് ഇമെയില്‍ അയക്കാനുള്ള അഡ്രസ്സ് ഉണ്ടാക്കുക. എന്നിട്ട് ആ ഇമെയില്‍ അഡ്രസ്സിലേക്ക് ചെറിയ ടെക്സ്റ്റ് ഇമെയില്‍ അയച്ചു നോക്കൂ.
ഞങ്ങള്‍ താഴെ തന്നിരിക്കുന്ന വിവരം ഉപയോഗിച്ചു നിങ്ങള്‍ സന്ദേശം അയക്കുന്നതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയാണ് എന്ന് മറന്നുപോകരുതേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ ലേഖനത്തിന്‍റെ താഴെയുള്ള പെട്ടിയില്‍ രേഖപെടുത്തുക.
തുടര്‍ന്നു വായിക്കുക ‘ ഇമെയില്‍ വഴി എങ്ങനെ എസ് എം എസ് (SMS) സന്ദേശം അയക്കാം? ’
റിലയന്‍സ് മൊബൈല്‍ ബില്‍ ഇന്റര്‍നെറ്റ് വഴി അടയ്ക്കാം
നിങ്ങള്‍ റിലയന്‍സ് മൊബൈല്‍, റിലയന്‍സ് ഹല്ലോ, റിലയന്‍സ് ലാന്‍ഡ്‌ലൈന്‍, റിലയന്‍സ് ബ്രോഡ്നെറ്റ്, റിലയന്‍സ് എന്‍റര്‍പ്രൈസ് തുടങ്ങിയ ഏതെങ്കിലും ഒരു റിലയന്‍സ് സേവനത്തിന്‍റെ ഉപഭോക്തവാണോ? എന്നാല്‍ നിങ്ങള്‍ക്ക് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്തു ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
- റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- നിങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- റിലയന്‍സ് മൊബൈല്‍ & റിലയന്‍സ് ഹല്ലോ – ഇവിടെ
- റിലയന്‍സ് ലാന്‍ഡ്‌ലൈന്‍ & റിലയന്‍സ് ബ്രോഡ്നെറ്റ് – ഇവിടെ
- റിലയന്‍സ് എന്‍റര്‍പ്രൈസ് – ഇവിടെ
- നിങ്ങളുടെ ടെലിഫോണ്‍ നമ്പറും മറ്റു വിവരങ്ങളും കൊടുത്തു കഴിയുമ്പോള്‍ ലോഗിന്‍ ചെയ്യാനുള്ള പാസ്സ്‌വേര്‍ഡ് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് നേരിട്ടു SMS ആയി അയക്കുന്നു. ഇനി പാസ്സ്‌വേര്‍ഡ് കൊടുത്തു ലോഗിന്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
തുടര്‍ന്നു വായിക്കുക ‘ റിലയന്‍സ് മൊബൈല്‍ ബില്‍ ഇന്റര്‍നെറ്റ് വഴി അടയ്ക്കാം ’
ചാന്ദ്രയാന്‍ 1 – ഭാരതീയന്‍റെ സ്വപ്നവും അഭിമാനവും
ഇന്നു രാവിലെ ചാന്ദ്രയാന്‍ തുടങ്ങി, അങ്ങ് ദൂരെയുള്ള അമ്പിളി അമ്മാവന്‍റെ അല്പം കളങ്കമുള്ള മുഖം നേരിട്ടു കാണുവാനും മനസ്സിലാക്കുവാനും ഭാരതീയരുടെ തലച്ചോര്‍ പ്രയോഗിച്ചു നിര്‍മ്മിച്ച പേടകം യാത്രയായി.
400 കോടി രൂപ ചെലവു ചെയ്താലും ഇതു നടപ്പിലാക്കേണ്ടത് തന്നെയാണ്. ഇതിന്‍റെ ദൂരവ്യാപകമായ സാദ്ധ്യതകള്‍ നോക്കുമ്പോള്‍ ഈ കോടികള്‍ തുലോം തുച്ഛമാണ്.
എത്രയും പെട്ടെന്ന് തന്നെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനും ISRO-ക്ക് കഴിയട്ടെ എന്ന് ആശംസിക്കാം.
എനിക്ക് നല്ല സന്തോഷം തോന്നുന്നു. നിങ്ങള്‍ക്കും, അല്ലെ?
ഫെന്നെക് (Fennec) – ഫയര്‍ഫോക്സ് മൊബൈല്‍ ബ്രൌസര്‍ ആല്‍ഫാ പതിപ്പ്
വിഖ്യാതമായ ഫയര്‍ഫോക്സ് വെബ് ബ്രൌസറിന്റെ മൊബൈല്‍ പതിപ്പ് മോസില്ല ഫൌണ്ടേഷന്‍ അടുത്ത കാലത്തു പ്രസിദ്ധപെടുത്തി. ഈ പ്രോഗ്രാമ്മിന്റെ ഇപ്പോഴത്തെ പേരു ഫെന്നെക് (codename Fennec) എന്നാണ്. ഫെന്നെക് ഇപ്പോള്‍ നോക്കിയ N810, നോക്കിയ N800 എന്നീ മൊബൈല്‍ ഫോണുകളില്‍ പ്രവര്‍ത്തിപ്പിക്കാം. മറ്റു സെല്‍ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പുകള്‍ ഉടനെ തന്നെ പ്രസിദ്ധപ്പെടുത്തിയേക്കാം.
തല്ക്കാലം നോക്കിയ ഫോണ്‍ ഇല്ലെങ്കിലും ഫെന്നെക്-ന്റെ കമ്പ്യൂട്ടര്‍ പതിപ്പ് ഡൌണ്ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്തു നോക്കൂ. വിന്ഡോസ്, മാക് OS X, ലിനക്സ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റം-ല്‍ ഫെന്നെക് പ്രവര്‍ത്തിപ്പിക്കാം.
തുടര്‍ന്നു വായിക്കുക ‘ ഫെന്നെക് (Fennec) – ഫയര്‍ഫോക്സ് മൊബൈല്‍ ബ്രൌസര്‍ ആല്‍ഫാ പതിപ്പ് ’
ഫ്ലോക്ക് സോഷ്യല്‍ വെബ് ബ്രൌസര്‍
ഫ്ലോക്ക് ഒരു സോഷ്യല്‍ വെബ് ബ്രൌസര്‍ ആണ്. സാധാരണ ബ്രൌസറുകളെ പോലെ വെബ് താളുകള്‍ കാണാന്‍ സഹായിക്കുന്നതിനോടൊപ്പം മൈ സ്പേസ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റുകള്‍ നേരിട്ടു ഉപയോഗിക്കാനും ഫ്ലോക്ക് സഹായം ഒരുക്കുന്നു.
ഫയര്‍ഫോക്സ് ബ്രൌസര്‍ ഉപയോഗിക്കുന്ന അടിസ്ഥാന സോഫ്റ്റ്‌വെയര്‍ ആണ് ഫ്ലോക്കിന്‍റെയും അടിത്തറ. ഫയര്‍ഫോക്സില്‍ ഉപയോഗിക്കുന്ന മിക്കവാറും എല്ലാ എക്സ്റ്റന്‍ഷനുകളും ഫ്ലോക്കില്‍ ഉപയോഗിക്കാം. ഫ്ലോക്ക് വിന്‍ഡോസ്, ആപ്പിള്‍ , ലിനക്സ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ എല്ലാം പിന്താങ്ങുന്നു.
ഫ്ലോക്കിലെ പ്യുപ്പില്‍ സൈഡ്ബാര്‍ (poeple sidebar) ഏതാണ്ട് 20 സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ പിന്താങ്ങുന്നു. – മൈ സ്പേസ്, ഫേസ്ബുക്ക്, ജിമെയില്‍, യുട്യൂബ്, ഡിഗ്ഗ്, ട്വിറ്റെര്‍, വേര്‍ഡ്പ്രസ്സ്, ഫോട്ടോബക്കറ്റ്, ബ്ലോഗ്ഗര്‍, യാഹൂ മെയില്‍, പൂവ്നാസ്, ഡെലിഷ്യസ്, മഗ്നോളിയ, ബ്ലോഗ്സം, ലൈവ് ജേര്‍ണല്‍, ടൈപ്പ് പാട്, AOL മെയില്‍, പികാസ, പിക്സോ, എന്നിവ ഫ്ലോക്കില്‍ നിന്നും നേരിട്ടു ഉപയോഗിക്കാം.
ഫ്ലോക്കിന്‍റെ ഏറ്റവും പുതിയ പതിപ്പാണ് ഫ്ലോക്ക് 2.0. മറ്റു വെബ്സൈറ്റുകളില്‍ ഉള്ള വീഡിയോ, ഫോട്ടോ, ബ്ലോഗ്, ഫീഡ്, അഭിപ്രായങ്ങള്‍ ( പിന്‍ കുറിപ്പുകള്‍ ) തുടങ്ങിയവ ഫ്ലോക്കില്‍ നിന്നും നേരിട്ടു കണ്ടുപിടിക്കാനും, ഉപയോഗിക്കാനും, പുതിയവ ഉണ്ടാക്കാനും, മറ്റുള്ളവരുമായി കൈമാറ്റം ചെയ്യുവാനും ഫ്ലോക്ക് സഹായിക്കുന്നു.
സ്വാതന്ത്ര്യ പദയാത്ര – ഒരു വിവരണം
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയില്‍ സ്വാതന്ത്ര്യ പദയാത്രയെ കുറിച്ചു ശ്രീ നെടുമ്പാല ജയ്സെന്‍ എഴുതിയ ലേഖനം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.
കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട “സ്വാതന്ത്ര്യ പദയാത്ര” മൂന്നു ജില്ലകള്‍ പിന്നിട്ട് കോഴിക്കോടു് എത്തിയിരിക്കുകയാണ്. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), കെ.എസ്.ഇ.ബിയിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍, റോട്ടറി ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ താമരശ്ശേരി വ്യാപാരഭവനില്‍ വച്ച് പദയാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം നല്കുകയുണ്ടായി. തിരുവനന്തപുരത്തുള്ള സിക്സ് വെയര്‍ എന്ന കമ്പനിയിലെ അനൂപ് ജോണ്‍, ചെറി, പ്രസാദ് എന്നിവരും കോഴിക്കോടുള്ള അസെന്റ് എന്ന സ്ഥാപനത്തിലെ സൂരജ് കേണോത്തും ആണ് പദയാത്ര താമരശ്ശേരിയിലെത്തുമ്പോള്‍ സംഘത്തിലുണ്ടായിരുന്നത്. സ്വീകരണയോഗത്തില്‍ ശ്രീ. പി.പി.ബാലകൃഷ്ണന്‍ (പ്രസിഡണ്ട്, റോട്ടറി ക്ലബ്, ബാലുശ്ശേരി), മുഹമ്മദ് നിയാസ് (സെക്രട്ടറി, റോട്ടറി ക്ലബ്, ബാലുശ്ശേരി), അനൂപ് ജോണ്‍ (സിക്സ് വെയര്‍), മുഹമ്മദ് ഉനൈസ് (അസി. എഞ്ചിനീയര്‍, കെ.എസ്.ഇ.ബി.), സൂരജ് കേണോത്ത് (അസെന്റ്), ചെറി (സിക്സ് വെയര്‍) എന്നിവര്‍ സംസാരിച്ചു.
ഇനി പിന്‍കോഡിനു പകരം പാല്‍ – പോസ്റ്റല്‍ അഡ്രസ്സ് ലോക്കേറ്റര്‍
നമ്മള്‍ ഇത്രയും നാള്‍ ഉപയോഗിച്ചിരുന്ന ആറക്കമുള്ള പിന്‍കോഡിനു പകരം ഭാരതീയ പോസ്റ്റ് ഒരു പുതിയ സംവിധാനം കൊണ്ടുവരുന്നു. പോസ്റ്റല്‍ അഡ്രസ്സ് ലോക്കേറ്റര്‍ അഥവാ പാല്‍ എന്നാണ് പുതിയ സംവിധാനത്തിന്‍റെ പേര്.
ഓരോ സ്ഥലങ്ങള്‍ക്കും ഓരോ പ്രത്യേക കോഡ് അനുവദിക്കുന്നു. ആ കോഡില്‍ ഗ്രാമം, പട്ടണം, നഗരം, അയല്‍ക്കൊട്ടം, കെട്ടിടം, പൊതുവഴി, തുടങ്ങിയവ അനുസരിച്ചാണ് പാല്‍ നമ്പര്‍ കൊടുക്കുന്നത്.
എട്ടക്കമുള്ള പാലിന്‍റെ ആദ്യത്തെ നാലക്കമുള്ള ഭാഗത്തിലെ ആദ്യത്തെ അക്കം പോസ്റ്റല്‍ സോണിനെയും രണ്ടാമത്തേത് സംസ്ഥാനത്തെയും, മൂന്നും നാലും ജില്ലയേയും സൂചിപ്പിക്കുന്നു. അതായത് പാലില്‍ ആദ്യത്തെ നാലക്കം ഭാരതത്തിലെ 600 ജില്ലകളെ പ്രധിനിധീകരിക്കുന്നു.
രണ്ടാമത്തെ ഭാഗത്തിലെ ആദ്യത്തെ അക്കം ഒന്നു മുതല്‍ അഞ്ചു വരെ ആണെങ്കില്‍ ആ ജില്ലയിലെ ആദ്യത്തെ അഞ്ച് പ്രധാന പട്ടണങ്ങളെയും ആറു മുതല്‍ ഒന്‍പതു വരെ ആണെങ്കില്‍ വിദൂര സ്ഥലങ്ങളെയും സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്നക്ഷരം ഗ്രാമത്തിന്‍റെ കോഡ് ആണ്.
തുടര്‍ന്നു വായിക്കുക ‘ ഇനി പിന്‍കോഡിനു പകരം പാല്‍ – പോസ്റ്റല്‍ അഡ്രസ്സ് ലോക്കേറ്റര്‍ ’


