കൂബ്‌ഫേസ് – ഹോം വീഡിയോ കാട്ടി ചതിക്കുന്ന ട്വിറ്റെര്‍ സുന്ദരി
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്ന വിഭാഗത്തില്‍ July 12th, 2009-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.
“My Home Video” തുടങ്ങിയ വശീകരണ വാക്യങ്ങളുമായി നിങ്ങളുടെ ട്വിറ്റെര്‍ പ്രൊഫൈലില്‍ നിങ്ങളെ വളയ്ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരു പരാദ വിര സുന്ദരിയാണ് കൂബ്‌ഫേസ് (koobface). അവള്‍ നിങ്ങളെ മയക്കി, അവളുടെ പങ്കുപറ്റുകാരുടെ വെബ്‌സൈറ്റുകളില്‍ കൊണ്ടുപോയി നിങ്ങളുടെ ക്രെഡിറ്റ്‌കാര്‍ഡ് പോലുള്ള വിലപിടിച്ച വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു.
ആരാണ് ഈ കൂബ്‌ഫേസ്? ഒരു വിരയായി ഫേസ്ബുക്കിനെ ബാധിക്കാന്‍ ഇറങ്ങിത്തിരിച്ച തലതിരിഞ്ഞ (face+book -> book + face –> koob + face) സുന്ദരിയാണ് ഈ കൂബ്‌ഫേസ്. ഇവള്‍ നിങ്ങളുടെ ട്വിറ്ററിലോ ഫേസ്ബുക്കിലോ ഹായ്5-യിലോ മൈസ്പയ്സിലോ മറ്റോ മദാലസയായി ചുറ്റി ത്തിരിഞ്ഞു കണ്ണിറുക്കി കാട്ടിയാലും അങ്ങോട്ട് തിരിഞ്ഞു നോക്കുകയോ അവളെ പിച്ചുകയോ നുള്ളുകയോ മാന്തുകയോ ഉമ്മ വെയ്ക്കുകയോ ഒന്നും ചെയ്യാതിരിക്കുക – അതായത് സ്വയം നിയന്ത്രണം പാലിക്കുക – എന്നതത്രേ അവളുടെ ബാധപിടികൂടാതിരിക്കാനുള്ള ഒരു വഴി.
നിങ്ങള്‍ക്ക് “Paris Hilton Tosses Dwarf On The Street“, “LOL“, “My friend catched [sic] you on hidden cam“, “My Home Video” തുടങ്ങിയ മയക്കുന്ന തലവാചകങ്ങളിലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതൊന്നും ഒരിക്കലും തുറന്നു നോക്കരുത്. തുറന്നു നോക്കിയാല്‍ നിങ്ങള്‍ തലവച്ചത് തന്നെ!
നിങ്ങള്‍ അവളെ ഞെക്കിയാല്‍, അവള്‍ നിങ്ങളെ മറ്റൊരു സൈറ്റിലേയ്ക്ക് കൊണ്ടുപോകുന്നു. അവിടെ ചെല്ലുമ്പോള്‍ നിങ്ങളോടെ അഡോബി ഫ്ലാഷ് പ്ലെയറിന്‍റെ ഏറ്റവും പുതിയ സാധനം ഡൌണ്‍ലോഡ് ചെയ്യാനോ, മറ്റെന്തെങ്കിലും വീഡിയോ കോഡെക് ഡൌണ്‍ലോഡ് ചെയ്യാനോ ആവശ്യപ്പെടുന്നു. അവളില്‍ അനുരക്ത യായ അപ്പാവിമാര്‍ അങ്ങനെ ചെയ്യുകയും , അത് വഴി നിങ്ങളുടെ കമ്പ്യൂട്ടറില്‍ അവളുടെ ചാരന്മാരായ വിരകളെ നിറയ്ക്കുകയും ചെയ്യുന്നു. ഈ വിരകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ കുക്കീ എല്ലാം പരിശോധിക്കുകയും ട്വിറ്റെര്‍, ഫേസ്ബുക്ക് തുടങ്ങിയ സൈറ്റുകളുടെ നിങ്ങളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ കൈക്കലാക്കി അവിടേയ്ക്കും നിങ്ങളുടെ സുഹൃത്തുക്കളിലേയ്ക്കും പടര്‍ന്നു കയറുകയും ചെയ്യുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി അവള്‍ ഫേസ്ബുക്കില്‍ ആടിതിമര്‍ക്കുകയാണ്. ഇപ്പോള്‍ ആ നല്ല പയ്യന്‍ ട്വിറ്ററിനെയും കുറേശ്ശെ പിടികൂടി കഴിഞ്ഞു. ട്വിറ്ററും സുഹൃത്ത് ട്രെന്‍ഡ്മൈക്രോ യും ചേര്‍ന്ന് അവളെ തുരത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
അവളെ തടയാന്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആന്റി വൈറസ്സുകളും ആന്റിസ്പൈവെയറുകളും എപ്പോഴും പ്രവര്‍ത്തിപ്പിക്കുക, ദിവസേന അവയുടെ സിഗ്നേച്ചര്‍ ഡാറ്റബെയിസ് അപ്ഡേറ്റ് ചെയ്യുക.
കൂബ്‌ഫേസ് ബാധ ഒഴിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ടെക്ക്.ഇന്‍-ല്‍ ലഭ്യമാണ്.
ലേഖകന്റെ ഇമെയില്‍ : sree@teck.in



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.