ബ്ലോഗ്ഗര്‍ ബ്ലോഗ്ഗിലെ നാവിഗേഷന്‍ ബാര്‍ എങ്ങനെ എടുത്തുകളയാം?
ഇന്‍റര്‍നെറ്റ് എന്ന വിഭാഗത്തില്‍ October 30th, 2008-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.
ബ്ലോഗ്ഗര്‍ ഉപയോഗിച്ചു ബ്ലോഗ് എഴുതുന്നവര്‍ ശ്രദ്ധിച്ചുകാണും – blogname.blogspot.com അഡ്രസ്സില്‍ നോക്കുമ്പോള്‍ പേജിന്‍റെ ഏറ്റവും മുകളില്‍ ഒരു നാവിഗേഷന്‍ ബാര്‍ (Navigation Bar) കാണാം. ചില സമയങ്ങളില്‍ ഉപയോഗമുണ്ടെങ്കിലും, ഇത് എടുത്ത് കളയാന്‍ പലരും ആഗ്രഹിക്കുന്നുണ്ടാകും. അതിനുള്ള ഒരു ലൊട്ടുലൊടുക്കുവിദ്യ ഇതാ.
നിങ്ങളുടെ ബ്ലോഗ്ഗര്‍ ഡാഷ്ബോര്‍ഡിലെ ലേയൌട്ട് പേജില്‍ എഡിറ്റ് HTML-ല്‍ പോകുക.
Blogger Dashboard -> Layout -> Edit HTML
അവിടെയുള്ള HTML-ല്‍ Variable definitions തുടങ്ങുന്ന ഭാഗം കണ്ടുപിടിക്കുക. Variable definitions തുടങ്ങുന്നതിനു തൊട്ടുമുമ്പ് താഴെ കൊടുത്തിരിക്കുന്നത് ചേര്‍ക്കുക.
#navbar-iframe {
display: none !important;
}
ഈ സ്റ്റൈല്‍ഷീറ്റ് നിര്‍ദേശം (stylesheet instruction) ഉപയോഗിച്ചു നാവിഗേഷന്‍ ബാര്‍ കാണിക്കരുത് എന്ന് ബ്രൌസരിനോട് പറഞ്ഞിരിക്കുന്നു. ഇനി ആ പേജ് സേവ് ചെയ്യൂ.
കൂട്ടിചേര്‍ത്തതിനുശേഷം താഴെ കാണിച്ചിരിക്കുന്നതുപോലെ ആയിരിക്കും ലേയൌട്ട് ടെമ്പ്ലേറ്റ്.
<b:skin><




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.