ട്വിറ്റര്‍ സ്പാം സന്ദേശങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

ട്വിറ്റര്‍, സാങ്കേതികം എന്ന വിഭാഗത്തില്‍ October 5th, 2009-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.

# I got 400 followers using http://shorten.ws/0d9493. Check it out!

# Hey I just got alot of followers using http://taezeec.notlong.com

# I use http://tiny.cc/pvfUI to get 400 followers a day. It work great!

# If you want to get alot of followers check out http://twi.cc/svDy

മുകളില്‍ കൊടുത്തിരിക്കുന്നതുപോലുള്ള ട്വിറ്റര്‍ സന്ദേശങ്ങള്‍ താങ്കളുടെ അറിവില്ലാതെ തന്നെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പ്രസിദ്ധീകരിക്കാറുണ്ടോ? എന്നാല്‍, ജാഗ്രതൈ!

കൂടുതല്‍ ഫോളോവേഴ്സ്നെ സംഘടിപ്പിച്ചു തരാം എന്നാരെങ്കിലും പറഞ്ഞാല്‍ ഒരിക്കലും വിശ്വസിച്ചു പോകരുതേ. പണ്ട് മാഞ്ചിയം തോട്ടം കാട്ടിയും, അടുത്തകാലത്തായി ‘ടോട്ടല്‍ തട്ടിപ്പ് ഫോര്‍ യു’ നടത്തിയും ഒക്കെ ജീവിക്കുന്ന മലയാളിയെക്കാളും വിരുതന്മാരായവര്‍ നൈജീരിയയില്‍ ഉണ്ടെന്നും, അവര്‍ നമ്മളെയും പറ്റിച്ചു പണമുണ്ടാക്കി എന്നും നാം അടുത്തിടെ മനസ്സിലാക്കി. അതുപോലെയുള്ള വിരുതന്മാര്‍ കുറുക്കു വഴി അന്വേഷിക്കുന്ന നമ്മളെ തളയ്ക്കാന്‍ ട്വിറ്ററിലും ഒളിഞ്ഞിരിപ്പുണ്ട്, കരുതിയിരിക്കുക.

ട്വിറ്റര്‍ സ്പാമേഴ്സ് എന്നു വിളിക്കപ്പെടുന്ന അത്തരക്കാര്‍ നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിന്‍റെ പാസ്സ്‌വേര്‍ഡ്‌ അല്ലെങ്കില്‍ ഓതന്‍റികേഷന്‍ API വഴി നമ്മുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കയറിപ്പറ്റുകയും നമ്മുടെ അറിവുകൂടാതെ തന്നെ നമ്മുടെ പേരില്‍ അനേകം ട്വീറ്റുകള്‍ അഥവാ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നു. നമ്മുടെ അറിവോടെയുള്ള ട്വീറ്റുകള്‍ ആണെന്ന് തെറ്റിദ്ധരിച്ച് സുഹൃത്തുക്കളും ആ ചതിക്കുഴിയില്‍ വീഴുകയും ചെയ്യാം.

എളുപ്പത്തില്‍ കൂടുതല്‍ വായനക്കാരെ കിട്ടാനുള്ള ഒരു വഴിയും ഇതുവരെയില്ല. സര്‍വ്വശക്തനായ ഈശ്വരനുപോലും അതിനുള്ള കഴിവില്ല എന്നറിയുക. കഴിയുമായിരുന്നെങ്കില്‍ ഈശ്വരന്‍ എല്ലാവരെയും വേദങ്ങളും ഉപനിഷത്തുക്കളും ഭഗവദ്‌ഗീതയും ബൈബിളും ഖുറാനും എല്ലാം വായിപ്പിച്ചേനെ!

ഇത്തരം ട്വീറ്റുകള്‍ കാണുമ്പോള്‍ ഒരിക്കലും ക്ലിക്ക്‌ ചെയ്യാതിരിക്കുക. അറിഞ്ഞുകൊണ്ട് കുഴിയില്‍ ചാടേണ്ട.

പറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ, ഇനിയിപ്പോള്‍ എന്താ ഒരു പോംവഴി?

ഇതൊന്നും ശ്രദ്ധിക്കാതെ താങ്കള്‍ ഇത്തരം ലിങ്കില്‍ ക്ലിക്കിയിട്ട് അക്കൗണ്ട്‌ കൈവിട്ടുപോയി എങ്കില്‍, താഴെപറയുന്ന രണ്ടു മാര്‍ഗ്ഗങ്ങളും അവലംബിക്കുക.

  1. ഉടന്‍തന്നെ താങ്കളുടെ ട്വിറ്റര്‍ പാസ്സ്‌വേര്‍ഡ്‌ മാറ്റുക. മറ്റാര്‍ക്കും ഓര്‍മ്മിക്കാനോ ഊഹിക്കാനോ കഴിയാത്ത നീളമുള്ള, സംഖ്യകളും അക്ഷരങ്ങളും ചിഹ്നങ്ങളും അടങ്ങിയ, സങ്കീര്‍ണ്ണമായ ഒരു പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കുക.
  2. Twitter Connections (http://twitter.com/account/connections) എന്ന ലിങ്ക് ക്ലിക്കിയിട്ട് താങ്കളുടെ അറിവില്‍പ്പെടാത്ത മറ്റേതെങ്കിലും ആപ്പ്ളിക്കേഷനുകള്‍ താങ്കളുടെ ട്വിറ്റര്‍ അക്കൗണ്ട്‌ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക; ആവശ്യമില്ലാത്തവ നശിപ്പിക്കുക. അതുപോലെതന്നെ, മറ്റേതെങ്കിലും ആപ്പ്ളിക്കേഷനുകള്‍ക്ക് അക്കൗണ്ട്‌ അംഗീകാരം കൊടുക്കുമ്പോള്‍ അവയുടെ ആവശ്യകതയും ആധികാരികതയും ഉറപ്പു വരുത്തിയിട്ട് മാത്രം ചെയ്യുക.

അത്രയും ചെയ്‌താല്‍ മതി, അതോടെ താങ്കളുടെ ട്വിറ്റര്‍ അക്കൗണ്ട്‌ സുരക്ഷിതമാവും. എപ്പോഴും ജാഗ്രത പാലിക്കുക.

മറ്റു ചില സ്പാമേഴ്സും ഉണ്ട്. അവര്‍ ഓട്ടോമാറ്റിക്‌ ആയോ മാനുവല്‍ ആയോ ഒരു ട്വിറ്റര്‍ അക്കൗണ്ട്‌ ഉണ്ടാക്കി, ആര്‍ക്കും ഇഷ്ടമല്ലാത്ത അടല്‍റ്റ്സ് ഒണ്‍ലി ലിങ്കുകളും മറ്റും ധാരാളം പ്രസിദ്ധീകരിക്കുകയും, കണ്ണില്‍പ്പെടുന്ന എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളെയും ഫോളോ ചെയ്യുകയും ചെയ്യുന്നു.

അത്തരക്കാരെ കണ്ടാല്‍, അവരെ ബ്ലോക്ക്‌ ചെയ്യുക.
എന്നിട്ട്, ട്വിറ്ററിന്‍റെ spam അക്കൗണ്ട്‌ (@spam) ഫോളോ ചെയ്യുക. (http://twitter.com/spam)

എന്നിട്ട്, സ്പാം അക്കൗണ്ടിന്‍റെ പേര് വച്ച്, @spam അക്കൗണ്ടില്‍ ഒരു മറുപടി സന്ദേശം അയക്കുക. ഉദാഹരണത്തിന്, @junk123 എന്ന സ്പാം അക്കൗണ്ടിനെ ട്വിറ്ററിന്‍റെ ശ്രദ്ധയില്‍പ്പെടുത്താന്‍, @spam @junk123 എന്ന മെസ്സേജ് അയക്കുക. ബാക്കി ട്വിറ്റര്‍ നോക്കിക്കൊള്ളും.

ട്വിറ്ററിംഗ് ആശംസകള്‍ !

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 4 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. October 5th, 2009 4:40 pm IST യ്ക്ക് പ്രവീണ്‍ വട്ടപ്പരംബത്:

    ശ്രീ, വളരെ നല്ല ഒരു ലേഖനം..നന്ദി

  2. October 5th, 2009 9:32 pm IST യ്ക്ക് Haree | ഹരീ:

    വളരെ ഉപകാരപ്രദമായ ലേഖനം. ഫേസ്ബുക്കിനുമുണ്ട് ഈ പ്രശ്നം…

  3. October 6th, 2009 7:15 am IST യ്ക്ക് ശ്രീ (sankethikam.com):

    @പ്രവീണ്‍, @ഹരീ, @എല്ലാവരും:
    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  4. October 7th, 2009 5:19 pm IST യ്ക്ക് yunus:

    പ്രിയ ശ്രീ

    എന്താണ്‌ teamviewer

    ഇതിന്റെ പ്രവര്‍ത്തനം ഉപയോഗം എന്നിവയെ കുറിച്ച്‌ പറയാന്‍ സാധിക്കുമോ

    ചിത്ര സഹിതം വിവരിക്കാമോ

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ctrl+g to switch between English and the Indic Language

ലേഖനത്തിന്റെ അഡ്രസ്സ് : http://sankethikam.com/how-to-avoid-twitter-spamming.html
ലേഖകന്റെ ഇമെയില്‍ : sree@teck.in