ഫയര്‍ഫോക്സ്‌ (തീക്കുറുക്കന്‍) 3.5 ന്‍റെ ആരംഭ വേഗത കുറഞ്ഞോ? ഇതാ ഒരു കുറുക്കുവഴി

ബ്രൌസര്‍ എന്ന വിഭാഗത്തില്‍ July 12th, 2009-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.

പുതിയ ഫയര്‍ഫോക്സ്‌-ലേയ്ക്ക് (തീക്കുറുക്കന്‍) അപ്ഗ്രേഡ് ചെയ്തതിനുശേഷം ബ്രൌസര്‍ തുറന്നു വരാന്‍ (സ്റ്റാര്‍ട്ട്‌ അപ്പ്‌ ചെയ്യാന്‍) കൂടുതല്‍ സമയം എടുക്കുന്നതായി തോന്നുന്നുണ്ടോ? ചിലപ്പോള്‍ പത്തു സെക്കന്‍റ് മുതല്‍ കുറച്ചു മിനട്ടുകള്‍ വരെ സമയം എടുക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നതായി ഇന്റര്‍നെറ്റില്‍ പലരും പരാതി പറയുന്നുണ്ട്. പുതിയ വെര്‍ഷനിലെ ചില സെക്യൂരിറ്റി പ്രത്യേകതകള്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും, എത്രയും പെട്ടെന്നുതന്നെ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ചെറിയ വെര്‍ഷനില്‍ (3.5.1) ഇത് ശരിയാകും എന്നും പ്രതീക്ഷിക്കുന്നു.

അതുവരെ, എങ്ങനെ ഫയര്‍ഫോക്സിന്‍റെ വേഗത കൂട്ടാം? അതിനായി ഒരു കുറുക്കുവഴി പറഞ്ഞു കേള്‍ക്കുന്നു – താഴെ പറയുന്ന താല്‍ക്കാലിക ഫോള്‍ഡറുകളും (temporary folders) ഇന്റര്‍നെറ്റ്‌ താല്‍ക്കാലിക ഫയലുകളും (Internet Temporary Files) ഇല്ലാതാകുക എന്നതാണ് ആ മാര്‍ഗ്ഗം.

വിന്‍ഡോസ്‌ എക്സ് പി-യില്‍
C:\Documents and Settings\*user*\Local Settings\History
C:\Documents and Settings\*user*\Local Settings\Temporary Internet Files
C:\Documents And Settings\*user*\Local Settings\Temp
C:\Documents And Settings\*user*\Recent

വിന്‍ഡോസ്‌ വിസ്ത / 7 -ല്‍
%USERPROFILE%\AppData\Local\Microsoft\Windows\History
%USERPROFILE%\AppData\Local\Microsoft\Windows\Temporary Internet Files
%USERPROFILE%\AppData\Roaming\Microsoft\Windows\Recent
%TEMP%

മുകളില്‍ പറഞ്ഞ എല്ലാ ഫോള്‍ഡറുകകളിലെയും ഫയലുകള്‍ എല്ലാം തന്നെ നശിപ്പിക്കുക. അതോടൊപ്പം നിങ്ങളുടെ ബ്രൌസറിന്‍റെ ചരിത്രവും (history) നഷ്ട്ടപ്പെടും എന്നും മനസ്സിലാക്കുക.

പിന്നീട് താഴെ കൊടുക്കുന്ന സ്ഥലത്ത് പോയി ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററിന്‍റെ താല്‍ക്കാലിക ഫയലുകളും നശിപ്പിക്കുക
Control Panel -> open Internet Options -> Browsing History tab, press the Delete… button

[ഈ ലേഖനത്തിന്‍റെ ആംഗലേയഭാഷ്യം ടെക്ക്‌.ഇന്‍-ല്‍ വായിക്കാം ]

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ctrl+g to switch between English and the Indic Language

ലേഖനത്തിന്റെ അഡ്രസ്സ് : http://sankethikam.com/firefox-3-5-slow-startup-on-windows-workaround.html
ലേഖകന്റെ ഇമെയില്‍ : sree@teck.in