ഫെന്നെക് (Fennec) – ഫയര്‍ഫോക്സ് മൊബൈല്‍ ബ്രൌസര്‍ ആല്‍ഫാ പതിപ്പ്

ബ്രൌസര്‍ എന്ന വിഭാഗത്തില്‍ October 21st, 2008-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.

വിഖ്യാതമായ ഫയര്‍ഫോക്സ് വെബ് ബ്രൌസറിന്റെ മൊബൈല്‍ പതിപ്പ് മോസില്ല ഫൌണ്ടേഷന്‍ അടുത്ത കാലത്തു  പ്രസിദ്ധപെടുത്തി. ഈ പ്രോഗ്രാമ്മിന്റെ ഇപ്പോഴത്തെ പേരു ഫെന്നെക് (codename Fennec) എന്നാണ്.  ഫെന്നെക് ഇപ്പോള്‍ നോക്കിയ N810, നോക്കിയ N800 എന്നീ മൊബൈല്‍ ഫോണുകളില്‍ പ്രവര്‍ത്തിപ്പിക്കാം. മറ്റു സെല്‍ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പുകള്‍ ഉടനെ തന്നെ പ്രസിദ്ധപ്പെടുത്തിയേക്കാം.

തല്ക്കാലം നോക്കിയ ഫോണ്‍ ഇല്ലെങ്കിലും ഫെന്നെക്-ന്റെ കമ്പ്യൂട്ടര്‍ പതിപ്പ് ഡൌണ്ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്തു നോക്കൂ. വിന്ഡോസ്, മാക് OS X, ലിനക്സ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റം-ല്‍ ഫെന്നെക് പ്രവര്‍ത്തിപ്പിക്കാം.

മറ്റു പ്രത്യേകതകള്‍

  • ഫുള്‍ സ്ക്രീന്‍ (Full-screen) ഡിസ്പ്ളേ ഉണ്ട്, ഒപ്പം തനിയെ മറയുന്ന കണ്ട്രോളും അഡ്രസ്സ് ബാറും ഉണ്ട്.
  • ഫയര്‍ഫോക്സ് അഡ്രസ്സ് ബാറില്‍ ഹിസ്ടരിയും ബുക്ക് മാര്‍ക്കും സെര്‍ച്ചും നടത്താന്‍ പറ്റും.
  • ഫിരെഫൊക്ഷിനെ പോലെ ആഡ്-ഓണ്‍ സൌകര്യം ഉണ്ട്.
  • ബ്രൌസേരിന്റെ വിന്റോകള്‍ ഓരോ ടാബ് ആയി കാണിക്കാം കാണാം
  • ചെറുതാക്കാനും വലുതാക്കാനും പറ്റും (Zoom in and out)
  • രഹസ്യമായ പാസ്സ്‌വേര്‍ഡ്‌ സൂക്ഷിക്കാന്‍ ഉള്ള സൌകര്യം ഉണ്ട്.
  • പൊങ്ങിവരുന്ന പരസ്യങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഉള്ള സൌന്കര്യം ഉണ്ട് (Popup blocker)
  • രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍ മായ്ച്ചു കളയാം (Clear private data)
  • ഫോണ്‍ നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ താനേ ആത് ഡയല്‍ ചെയ്യാം.
  • പ്രോഗ്രമ്മുകള്‍ ഡൌണ്ലോഡ് ചെയ്യാന്‍ ഉള്ള ഡൌണ്ലോഡ് മാനേജര്‍ ഉണ്ട്
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 2 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. October 22nd, 2008 8:17 pm IST യ്ക്ക് vrajesh:

    ആദ്യമായാണ്‌ ഈ ബ്ലോഗ് കാണുന്നത്.നല്ല ബ്ലോഗ്

  2. October 22nd, 2008 9:11 pm IST യ്ക്ക് ശ്രീ:

    നന്ദി രാജേഷ്. ഞങ്ങള്‍ ഇപ്പോള്‍ ബീറ്റാ സ്റ്റേജ് ആണ്, ഇനിമുതല്‍ ധാരാളം ലേഖനങ്ങള്‍ പ്രതീക്ഷിക്കാം. തുടര്‍ന്നും സന്ദര്‍ശിക്കുക.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ctrl+g to switch between English and the Indic Language

ലേഖനത്തിന്റെ അഡ്രസ്സ് : http://sankethikam.com/fennec-firefox-mobile-browser-alpha-version.html
ലേഖകന്റെ ഇമെയില്‍ : sree@teck.in