സാങ്കേതികം എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
ട്വിറ്റര്‍ സ്പാം സന്ദേശങ്ങള്‍ എങ്ങനെ ഒഴിവാക്കാം?
# I got 400 followers using http://shorten.ws/0d9493. Check it out!
# Hey I just got alot of followers using http://taezeec.notlong.com
# I use http://tiny.cc/pvfUI to get 400 followers a day. It work great!
# If you want to get alot of followers check out http://twi.cc/svDy
മുകളില്‍ കൊടുത്തിരിക്കുന്നതുപോലുള്ള ട്വിറ്റര്‍ സന്ദേശങ്ങള്‍ താങ്കളുടെ അറിവില്ലാതെ തന്നെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പ്രസിദ്ധീകരിക്കാറുണ്ടോ? എന്നാല്‍, ജാഗ്രതൈ!
കൂടുതല്‍ ഫോളോവേഴ്സ്നെ സംഘടിപ്പിച്ചു തരാം എന്നാരെങ്കിലും പറഞ്ഞാല്‍ ഒരിക്കലും വിശ്വസിച്ചു പോകരുതേ. പണ്ട് മാഞ്ചിയം തോട്ടം കാട്ടിയും, അടുത്തകാലത്തായി ‘ടോട്ടല്‍ തട്ടിപ്പ് ഫോര്‍ യു’ നടത്തിയും ഒക്കെ ജീവിക്കുന്ന മലയാളിയെക്കാളും വിരുതന്മാരായവര്‍ നൈജീരിയയില്‍ ഉണ്ടെന്നും, അവര്‍ നമ്മളെയും പറ്റിച്ചു പണമുണ്ടാക്കി എന്നും നാം അടുത്തിടെ മനസ്സിലാക്കി. അതുപോലെയുള്ള വിരുതന്മാര്‍ കുറുക്കു വഴി അന്വേഷിക്കുന്ന നമ്മളെ തളയ്ക്കാന്‍ ട്വിറ്ററിലും ഒളിഞ്ഞിരിപ്പുണ്ട്, കരുതിയിരിക്കുക.
ട്വിറ്റര്‍ സ്പാമേഴ്സ് എന്നു വിളിക്കപ്പെടുന്ന അത്തരക്കാര്‍ നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിന്‍റെ പാസ്സ്‌വേര്‍ഡ് അല്ലെങ്കില്‍ ഓതന്‍റികേഷന്‍ API വഴി നമ്മുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കയറിപ്പറ്റുകയും നമ്മുടെ അറിവുകൂടാതെ തന്നെ നമ്മുടെ പേരില്‍ അനേകം ട്വീറ്റുകള്‍ അഥവാ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നു. നമ്മുടെ അറിവോടെയുള്ള ട്വീറ്റുകള്‍ ആണെന്ന് തെറ്റിദ്ധരിച്ച് സുഹൃത്തുക്കളും ആ ചതിക്കുഴിയില്‍ വീഴുകയും ചെയ്യാം.
തുടര്‍ന്നു വായിക്കുക ‘ ട്വിറ്റര്‍ സ്പാം സന്ദേശങ്ങള്‍ എങ്ങനെ ഒഴിവാക്കാം? ’
ഇന്‍റര്‍നെറ്റില്‍ 184 മില്യണ്‍ ഡൊമൈന്‍ പേരുകള്‍
വെരിസൈന്‍(VeriSign)ന്‍റെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്‍റര്‍നെറ്റില്‍ ആകെ 184 മില്യണ്‍ ഡൊമൈന്‍ പേരുകള്‍ 2009 പകുതിവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതില്‍ 74.4 മില്യണ്‍ രാജ്യങ്ങളുടെ ചുരുക്കെഴുത്ത് ചേര്‍ന്ന ഡൊമൈന്‍ പേരുകളാണ്, ഉദാഹരണമായി .in എന്നാല്‍ ഇന്ത്യ, .cn എന്നാല്‍ ചൈന, എന്നിങ്ങനെ.
.com പേരിലാണ് ഏറ്റവും കൂടുതല്‍ ഡൊമൈന്‍ ഉള്ളത്, .cn (ചൈന) രണ്ടാം സ്ഥാനത്തും, .de (ജര്‍മ്മനി) മൂന്നാം സ്ഥാനത്തും, .net നാലാം സ്ഥാനത്തും വരുന്നു. ഇവയോട് താരതമ്യപ്പെടുത്തുമ്പോള്‍, .in ഡൊമൈന്‍ പേരിന്‍റെ പൊടിപോലും കാണാനില്ല!
കൂടുതല്‍ കാര്യങ്ങള്‍ ടെക്ക്.ഇന്‍-ല്‍ ആംഗലേയത്തില്‍ വായിക്കാം.


