മൊബൈല്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

ബി എസ് എന്‍ എല്‍ സീനിയര്‍ സിറ്റിസണ്‍ പ്രിപെയ്ഡ്‌ പ്ലാന്‍ – കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി

കേരളത്തിലെ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൌരന്മാര്‍ക്കായി ബി എസ് എന്‍ എല്‍ പുതിയൊരു 2ജി പ്രീപെയ്ഡ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നു. സീനിയര്‍ സിറ്റിസണ്‍ എന്ന പേരിലറിയപ്പെടുന്ന ഈ പുതിയ പദ്ധതി അനുസരിച്ച് ഉപഭോക്താക്കള്‍ 60 രൂപ ചെലവിട്ട് പുതിയ സിമ്മും, സ്റ്റാര്‍ട്ടര്‍ പാക്കും എടുക്കുകയാണെങ്കില്‍ 20 രൂപയുടെ സംസാരമൂല്യം 30 ദിവസത്തെ കാലാവധിയോടെ ലഭിക്കും. ഇതിനു പുറമേ കേരളത്തിനകത്തുള്ള ബി എസ് എന്‍ എല്‍ ഫോണുകളിലേക്ക് 2 സെക്കന്റിനു 1 പൈസ എന്ന നിരക്കിലും, കേരളത്തിനകത്തുള്ള മറ്റു ഫോണുകളിലേക്ക് 1 സെക്കന്റിനു 1 പൈസ എന്ന നിരക്കിലും ആദ്യ മാസം വിളിക്കാവുന്നതാണ്. ആദ്യത്തെ 30 ദിവസത്തേക്ക് 200 സൗജന്യ മെസ്സേജുകളും, തുടര്‍ന്നുള്ള മാസങ്ങളില്‍ 50 സൗജന്യ  മെസ്സേജുകളും ഇതിനോടൊപ്പം ലഭിക്കും.

ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് കണക്ഷന് ‘വാലിഡിറ്റി റീചാര്‍ജ്’ ഒഴിവാക്കി

ബി.എസ്.എന്‍.എല്ലിന്റെ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകളുടെ കാലാവധി നീട്ടാനുള്ള ‘വാലിഡിറ്റി റീ ചാര്‍ജ്’ ഒഴിവാക്കി. പകരം സീ-ടോപ്പ് അപ്പ് വഴിയോ കൂപ്പണുകള്‍ ഉപയോഗിച്ചോ ചാര്‍ജ് ചെയ്യുമ്പോള്‍ സംസാരമൂല്യത്തോടൊപ്പം ദീര്‍ഘിപ്പിക്കുന്ന സൗകര്യം നിലവില്‍വന്നു.

ഇതുപ്രകാരം ഏറ്റവും കുറഞ്ഞ റീചാര്‍ജായ 10 രൂപയ്ക്ക് 7 രൂപയുടെ സംസാരമൂല്യവും 9 ദിവസം കാലാവധിയും നിലവിലുള്ള കാലാവധിയില്‍നിന്ന് അധികമായി ലഭിക്കും. 20 രൂപക്ക് 16 രൂപയുടെ സംസാരമൂല്യവും 18 ദിവസം കാലാവധിയും ലഭിക്കുമ്പോള്‍ 55 രൂപക്ക് 50 രൂപയുടെ സംസാരമൂല്യവും 45 ദിവസം കാലാവധിയും കിട്ടും. ഇതേ പ്രകാരം 110 രൂപക്ക് 100 രൂപയുടെ സംസാരമൂല്യവും 90 ദിവസം കാലാവധിയും 220 രൂപക്ക് 200 രൂപയുടെ സംസാരമൂല്യവും 180 ദിവസം കാലാവധിയും ലഭിക്കും. ആഗസ്ത് 12 വരെ 280 രൂപയ്ക്ക് ചാര്‍ജ് ചെയ്യുമ്പോള്‍ 250 രൂപയുടെ സംസാരമൂല്യവും ഒരു വര്‍ഷ കാലാവധിയും 2ജി കണക്ഷനുകള്‍ക്ക് ലഭിക്കും.

ഇമെയില്‍ വഴി എങ്ങനെ എസ് എം എസ് (SMS) സന്ദേശം അയക്കാം?

സൗജന്യമായി എസ് എം എസ് (SMS) സന്ദേശം അയക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവയില്‍ വളരെ ലളിതമായിട്ടുള്ള ഒന്നാണ് ഇമെയില്‍ ആയിട്ട് ഒരു സെല്‍ ഫോണ്‍ നമ്പറിലേക്ക് SMS അയക്കുക എന്നത്.

എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികളും ഇതു അനുവദിക്കുന്നില്ല, എങ്കിലും നല്ല ഒരു ശതമാനം മൊബൈല്‍ പ്രോവൈഡേഴ്സ് (mobile providers) മൊബൈല്‍ ഫോണ്‍ ഇമെയില്‍ അഡ്രസ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അങ്ങനെ ശേഖരിച്ച കുറച്ചു വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ കാണാം. ഏകദേശം 15 രാജ്യങ്ങളിലെ മൊബൈല്‍ഫോണ്‍ എസ് എം എസ് ഇമെയില്‍ വിവരങ്ങള്‍ ഈ പട്ടികയില്‍ ഉണ്ട്.

ഓസ്ട്രേലിയ, ഓസ്ട്രിയ, ബള്‍ഗേറിയ, കാനഡ, ജര്‍മ്മനി, ഐസ് ലാന്‍ഡ്‌, ഇന്ത്യ, അയര്‍ലണ്ട്, ഇറ്റലി, ജപ്പാന്‍, നെതെര്‍ലാന്‍ഡ്‌സ്, സിങ്കപ്പൂര്‍, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, സ്വീഡാന്‍, അമേരിക്കന്‍ ഐക്യനാടുകള്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ സെല്‍ഫോണ്‍ വിവരങ്ങള്‍ ഉണ്ട്.

താഴെ കാണുന്ന പട്ടികയില്‍ n എന്ന അക്ഷരത്തിനു പകരം നിങ്ങള്‍ക്ക് അയക്കേണ്ടുന്ന ഫോണ്‍നമ്പരോ അതിന്‍റെ അവസാനത്തെ ഭാഗങ്ങളോ ചേര്‍ത്ത് ഇമെയില്‍ അയക്കാനുള്ള അഡ്രസ്സ് ഉണ്ടാക്കുക. എന്നിട്ട് ആ ഇമെയില്‍ അഡ്രസ്സിലേക്ക് ചെറിയ ടെക്സ്റ്റ് ഇമെയില്‍ അയച്ചു നോക്കൂ.

ഞങ്ങള്‍ താഴെ തന്നിരിക്കുന്ന വിവരം ഉപയോഗിച്ചു നിങ്ങള്‍ സന്ദേശം അയക്കുന്നതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയാണ് എന്ന് മറന്നുപോകരുതേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ ലേഖനത്തിന്‍റെ താഴെയുള്ള പെട്ടിയില്‍ രേഖപെടുത്തുക.

റിലയന്‍സ് മൊബൈല്‍ ബില്‍ ഇന്റര്‍നെറ്റ് വഴി അടയ്ക്കാം

നിങ്ങള്‍ റിലയന്‍സ് മൊബൈല്‍, റിലയന്‍സ് ഹല്ലോ, റിലയന്‍സ് ലാന്‍ഡ്‌ലൈന്‍, റിലയന്‍സ് ബ്രോഡ്നെറ്റ്, റിലയന്‍സ് എന്‍റര്‍പ്രൈസ് തുടങ്ങിയ ഏതെങ്കിലും ഒരു റിലയന്‍സ് സേവനത്തിന്‍റെ ഉപഭോക്തവാണോ? എന്നാല്‍ നിങ്ങള്‍ക്ക് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്തു ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

  • റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  • നിങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • റിലയന്‍സ് മൊബൈല്‍ & റിലയന്‍സ് ഹല്ലോ – ഇവിടെ
  • റിലയന്‍സ് ലാന്‍ഡ്‌ലൈന്‍ & റിലയന്‍സ് ബ്രോഡ്നെറ്റ് – ഇവിടെ
  • റിലയന്‍സ് എന്‍റര്‍പ്രൈസ് – ഇവിടെ
  • നിങ്ങളുടെ ടെലിഫോണ്‍ നമ്പറും മറ്റു വിവരങ്ങളും കൊടുത്തു കഴിയുമ്പോള്‍ ലോഗിന്‍ ചെയ്യാനുള്ള പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് നേരിട്ടു SMS ആയി അയക്കുന്നു. ഇനി പാസ്സ്‌വേര്‍ഡ്‌ കൊടുത്തു ലോഗിന്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.