മറ്റുള്ളവ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
അറിവ് അന്വേഷിക്കുന്നവര്‍ക്ക് എപ്പോഴും ഒരു ഏകാന്തതയുണ്ടായിരിക്കും
ഭാഷാപോഷിണി സെപ്റ്റംബര്‍ ലക്കത്തില്‍ ശ്രീ കെ എം വേണുഗോപാല്‍ പ്രശസ്ത ശാസ്ത്രഞ്ജന്‍ ഡോ ഇ സി ജി സുദര്‍ശനനുമായി നടത്തിയ അഭിമുഖം അസ്സലായി.
കഴിഞ്ഞ വര്‍ഷം ഭാരതം പദ്മഭൂഷന്‍ നല്കി ആദരിച്ച ഇദ്ദേഹം ഇപ്പോള്‍ ടെക്സാസ് യൂണിവേഴ്സിറ്റിയിലും IISc ബാഗ്ലൂരിലും പഠിപ്പിക്കുന്നു.
പ്രകാശാധിവേഗമുള്ള ടാക്കിയോണുകളും ക്വാണ്ടം മെക്കാനിക്സും മുതല്‍ വേദാന്തവും പരബ്രഹ്മത്തിന്‍റെ രൂപവും ജിദ്ദുകൃഷ്ണമൂര്‍ത്തിയുമായുള്ള സൌഹൃദവും വരെ വിഷയമാവുന്നു ഈ അഭിമുഖത്തില്‍.
ഇതു നെറ്റില്‍ ലഭ്യമല്ല എന്ന് തോന്നുന്നു. ഏതായാലും ഭാഷാപോഷിണി എടുത്ത് വായിക്കുക. കെങ്കേമം.
ചാന്ദ്രയാന്‍ 1 – ഭാരതീയന്‍റെ സ്വപ്നവും അഭിമാനവും
ഇന്നു രാവിലെ ചാന്ദ്രയാന്‍ തുടങ്ങി, അങ്ങ് ദൂരെയുള്ള അമ്പിളി അമ്മാവന്‍റെ അല്പം കളങ്കമുള്ള മുഖം നേരിട്ടു കാണുവാനും മനസ്സിലാക്കുവാനും ഭാരതീയരുടെ തലച്ചോര്‍ പ്രയോഗിച്ചു നിര്‍മ്മിച്ച പേടകം യാത്രയായി.
400 കോടി രൂപ ചെലവു ചെയ്താലും ഇതു നടപ്പിലാക്കേണ്ടത് തന്നെയാണ്. ഇതിന്‍റെ ദൂരവ്യാപകമായ സാദ്ധ്യതകള്‍ നോക്കുമ്പോള്‍ ഈ കോടികള്‍ തുലോം തുച്ഛമാണ്.
എത്രയും പെട്ടെന്ന് തന്നെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനും ISRO-ക്ക് കഴിയട്ടെ എന്ന് ആശംസിക്കാം.
എനിക്ക് നല്ല സന്തോഷം തോന്നുന്നു. നിങ്ങള്‍ക്കും, അല്ലെ?
സ്വാതന്ത്ര്യ പദയാത്ര – ഒരു വിവരണം
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയില്‍ സ്വാതന്ത്ര്യ പദയാത്രയെ കുറിച്ചു ശ്രീ നെടുമ്പാല ജയ്സെന്‍ എഴുതിയ ലേഖനം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.
കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട “സ്വാതന്ത്ര്യ പദയാത്ര” മൂന്നു ജില്ലകള്‍ പിന്നിട്ട് കോഴിക്കോടു് എത്തിയിരിക്കുകയാണ്. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), കെ.എസ്.ഇ.ബിയിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍, റോട്ടറി ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ താമരശ്ശേരി വ്യാപാരഭവനില്‍ വച്ച് പദയാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം നല്കുകയുണ്ടായി. തിരുവനന്തപുരത്തുള്ള സിക്സ് വെയര്‍ എന്ന കമ്പനിയിലെ അനൂപ് ജോണ്‍, ചെറി, പ്രസാദ് എന്നിവരും കോഴിക്കോടുള്ള അസെന്റ് എന്ന സ്ഥാപനത്തിലെ സൂരജ് കേണോത്തും ആണ് പദയാത്ര താമരശ്ശേരിയിലെത്തുമ്പോള്‍ സംഘത്തിലുണ്ടായിരുന്നത്. സ്വീകരണയോഗത്തില്‍ ശ്രീ. പി.പി.ബാലകൃഷ്ണന്‍ (പ്രസിഡണ്ട്, റോട്ടറി ക്ലബ്, ബാലുശ്ശേരി), മുഹമ്മദ് നിയാസ് (സെക്രട്ടറി, റോട്ടറി ക്ലബ്, ബാലുശ്ശേരി), അനൂപ് ജോണ്‍ (സിക്സ് വെയര്‍), മുഹമ്മദ് ഉനൈസ് (അസി. എഞ്ചിനീയര്‍, കെ.എസ്.ഇ.ബി.), സൂരജ് കേണോത്ത് (അസെന്റ്), ചെറി (സിക്സ് വെയര്‍) എന്നിവര്‍ സംസാരിച്ചു.
ഇനി പിന്‍കോഡിനു പകരം പാല്‍ – പോസ്റ്റല്‍ അഡ്രസ്സ് ലോക്കേറ്റര്‍
നമ്മള്‍ ഇത്രയും നാള്‍ ഉപയോഗിച്ചിരുന്ന ആറക്കമുള്ള പിന്‍കോഡിനു പകരം ഭാരതീയ പോസ്റ്റ് ഒരു പുതിയ സംവിധാനം കൊണ്ടുവരുന്നു. പോസ്റ്റല്‍ അഡ്രസ്സ് ലോക്കേറ്റര്‍ അഥവാ പാല്‍ എന്നാണ് പുതിയ സംവിധാനത്തിന്‍റെ പേര്.
ഓരോ സ്ഥലങ്ങള്‍ക്കും ഓരോ പ്രത്യേക കോഡ് അനുവദിക്കുന്നു. ആ കോഡില്‍ ഗ്രാമം, പട്ടണം, നഗരം, അയല്‍ക്കൊട്ടം, കെട്ടിടം, പൊതുവഴി, തുടങ്ങിയവ അനുസരിച്ചാണ് പാല്‍ നമ്പര്‍ കൊടുക്കുന്നത്.
എട്ടക്കമുള്ള പാലിന്‍റെ ആദ്യത്തെ നാലക്കമുള്ള ഭാഗത്തിലെ ആദ്യത്തെ അക്കം പോസ്റ്റല്‍ സോണിനെയും രണ്ടാമത്തേത് സംസ്ഥാനത്തെയും, മൂന്നും നാലും ജില്ലയേയും സൂചിപ്പിക്കുന്നു. അതായത് പാലില്‍ ആദ്യത്തെ നാലക്കം ഭാരതത്തിലെ 600 ജില്ലകളെ പ്രധിനിധീകരിക്കുന്നു.
രണ്ടാമത്തെ ഭാഗത്തിലെ ആദ്യത്തെ അക്കം ഒന്നു മുതല്‍ അഞ്ചു വരെ ആണെങ്കില്‍ ആ ജില്ലയിലെ ആദ്യത്തെ അഞ്ച് പ്രധാന പട്ടണങ്ങളെയും ആറു മുതല്‍ ഒന്‍പതു വരെ ആണെങ്കില്‍ വിദൂര സ്ഥലങ്ങളെയും സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്നക്ഷരം ഗ്രാമത്തിന്‍റെ കോഡ് ആണ്.
തുടര്‍ന്നു വായിക്കുക ‘ ഇനി പിന്‍കോഡിനു പകരം പാല്‍ – പോസ്റ്റല്‍ അഡ്രസ്സ് ലോക്കേറ്റര്‍ ’
എന്താണ് പിന്‍കോഡ് ?
പോസ്റല്‍ ഇന്ഡക്സ് നമ്പര്‍ കോഡ് എന്നതിന്‍റെ ചുരുക്കപ്പേരാണ് പിന്‍കോഡ്‍. തപാലാപ്പീസുകളെ പെട്ടെന്ന് തിരിച്ചറിഞ്ഞു തപാല്‍ വിതരണം കാര്യക്ഷമമാക്കാന്‍ 1972 ഓഗസ്റ്റ് 15-നാണ് ഭാരതത്തില്‍ പിന്‍കോഡ് സമ്പ്രദായം ആരംഭിച്ചത്. ഭാരതത്തിലെ പിന്‍കോഡില്‍ ആറു അക്കങ്ങള്‍ ഉണ്ട്.
തപാല്‍ വിതരണത്തിന് ഭാരതത്തെ എട്ട് ഭൂവിഭാഗങ്ങള്‍ (zone) ആയി തിരിച്ചിരിക്കുന്നു. പിന്‍കോഡിലെ ആദ്യത്തെ അക്കം ഭൂവിഭാഗത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് 6 എന്ന അക്കം കേരളവും തമിഴ്നാടും ഉള്‍പ്പെടുന്ന ഭൂവിഭാഗത്തെ പ്രധിനിധീകരിക്കുന്നു.
പിന്‍കോഡിലെ ആദ്യത്തെ രണ്ടു അക്കങ്ങള്‍ കണ്ടാല്‍ സംസ്ഥാനം (state) ഏതെന്ന് മനസിലാക്കാം. ഉദാഹരണത്തിന് 67, 68, 69 എന്ന് തുടങ്ങുന്ന പിന്‍കോഡ് കേരളത്തെ സൂചിപ്പിക്കുന്നു.
ആദ്യത്തെ മൂന്നു അക്കങ്ങള്‍ സോര്‍ട്ടിംഗ് ജില്ലയെ (district) സൂചിപ്പിക്കുന്നു. 671 കാസര്‍കോടിനെയും 673 കോഴിക്കോടിനെയും 680 തൃശ്ശൂരിനെയും 695 തിരുവനന്തപുരത്തെയും ആണ്.
തുടര്‍ന്നുള്ള മൂന്നു അക്കങ്ങള്‍ ജില്ലയിലെ ഓരോ പ്രധാന പോസ്റ്റ് ഓഫീസിനെയും സൂചിപ്പിക്കുന്നു. ബ്രാഞ്ച് പോസ്റ്റ് ഓഫീസിനു പ്രത്യേകിച്ച് പിന്‍കോഡ് ഇല്ല.


