സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
കൂബ്‌ഫേസ് – ഹോം വീഡിയോ കാട്ടി ചതിക്കുന്ന ട്വിറ്റെര്‍ സുന്ദരി
“My Home Video” തുടങ്ങിയ വശീകരണ വാക്യങ്ങളുമായി നിങ്ങളുടെ ട്വിറ്റെര്‍ പ്രൊഫൈലില്‍ നിങ്ങളെ വളയ്ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരു പരാദ വിര സുന്ദരിയാണ് കൂബ്‌ഫേസ് (koobface). അവള്‍ നിങ്ങളെ മയക്കി, അവളുടെ പങ്കുപറ്റുകാരുടെ വെബ്‌സൈറ്റുകളില്‍ കൊണ്ടുപോയി നിങ്ങളുടെ ക്രെഡിറ്റ്‌കാര്‍ഡ് പോലുള്ള വിലപിടിച്ച വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു.
ആരാണ് ഈ കൂബ്‌ഫേസ്? ഒരു വിരയായി ഫേസ്ബുക്കിനെ ബാധിക്കാന്‍ ഇറങ്ങിത്തിരിച്ച തലതിരിഞ്ഞ (face+book -> book + face –> koob + face) സുന്ദരിയാണ് ഈ കൂബ്‌ഫേസ്. ഇവള്‍ നിങ്ങളുടെ ട്വിറ്ററിലോ ഫേസ്ബുക്കിലോ ഹായ്5-യിലോ മൈസ്പയ്സിലോ മറ്റോ മദാലസയായി ചുറ്റി ത്തിരിഞ്ഞു കണ്ണിറുക്കി കാട്ടിയാലും അങ്ങോട്ട് തിരിഞ്ഞു നോക്കുകയോ അവളെ പിച്ചുകയോ നുള്ളുകയോ മാന്തുകയോ ഉമ്മ വെയ്ക്കുകയോ ഒന്നും ചെയ്യാതിരിക്കുക – അതായത് സ്വയം നിയന്ത്രണം പാലിക്കുക – എന്നതത്രേ അവളുടെ ബാധപിടികൂടാതിരിക്കാനുള്ള ഒരു വഴി.
തുടര്‍ന്നു വായിക്കുക ‘ കൂബ്‌ഫേസ് – ഹോം വീഡിയോ കാട്ടി ചതിക്കുന്ന ട്വിറ്റെര്‍ സുന്ദരി ’


