ഗൂഗിള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

ഗൂഗിളിന്‍റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ – ഫോളോ ചെയ്യൂ

ഗൂഗിളിന്‍റെ ഒറിജിനല്‍ ട്വിറ്റര്‍ അക്കൗണ്ടുകളുടെ പട്ടിക ഗൂഗിളിന്‍റെ ഔദ്യോഗിക ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ചി ട്ടുണ്ട്. ഗൂഗിള്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനായി നിങ്ങളും ഫോളോ ചെയ്യൂ.

@google ആണ് ഗൂഗിളിന്‍റെ കേന്ദ്ര അക്കൗണ്ട്‌. മറ്റു പ്രധാനപ്പെട്ട അക്കൗണ്ടുകള്‍ ഇവയാണ്: @blogger@GoogleNews@GoogleReader@YouTube

@sreekandakumar -ല്‍ എന്നെയും ഫോളോ ചെയ്യൂ :-)

യുട്യൂബ് ഹൈ ഡെഫനിഷന്‍ വീഡിയോ

ഇപ്പോള്‍ യുട്യൂബ് വീഡിയോകള്‍ ഹൈ ഡെഫനിഷന്‍ ആയി youtube.com സൈറ്റില്‍ നിന്നും കാണാവുന്നതാണ്. ഹൈ ക്വാളിറ്റി ആയി അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ ആണ് ഇപ്പോള്‍ HD ആയി കിട്ടുന്നത്.

യുട്യൂബില്‍ വീഡിയോ പ്ലേ ചെയ്യുമ്പോള്‍ വീഡിയോയുടെ താഴെ വലതുവശത്തായി “watch in high quality” എന്ന ഒരു ലിങ്ക് കാണാം. ഈ സംവിധാനം മറ്റു വെബ്പേജുകളില്‍ എംബഡ് ചെയ്തിരിക്കുന്ന യുട്യൂബ് വീഡിയോകളില്‍ തല്‍ക്കാലം ലഭ്യമല്ല.

ഈ ഹൈ ഡെഫനിഷന്‍ വീഡിയോ കൂടുതല്‍ ബാന്‍ഡ്‍വിഡ്ത്ത് വേണ്ടിവരും, അതിനാല്‍ നിങ്ങളുടെ ഇന്‍റര്‍നെറ്റ് വേഗതയും ബാന്‍ഡ്‍വിഡ്ത്ത് ഉപയോഗവും ശ്രദ്ധിക്കുക!

അടുത്തകാലത്ത് യുട്യൂബില്‍ വൈഡ്സ്ക്രീന്‍ ഫോര്‍മാറ്റും നടപ്പില്‍ വരുത്തിയിരുന്നു.

വെള്ളമടിച്ചു ഇമെയില്‍ അയക്കുന്നവരെ സഹായിക്കാനും ഗൂഗിള്‍!

ചില സമയങ്ങളില്‍ ആപ്പീസില്‍ ബോസ്സിനോടോ സഹജോലിക്കാരോടോ കട്ടകലിപ്പായി ഇരിക്കുന്ന രാത്രികളില്‍ ഒരു ഒന്നൊന്നര നാലഞ്ചു പെഗ് അടിച്ച് ഇരിക്കുമ്പോള്‍ അവന്മാര്‍ക്ക് ഇമെയില്‍ വഴി രണ്ടു കൊടുക്കാന്‍ ആര്‍ക്കാ തോന്നാത്തത്!

രാവിലെ നേരംപുലരുമ്പോള്‍ അഞ്ചാറ് ബക്കറ്റ് വെള്ളം തലയില്‍ വീഴുമ്പോഴാണ് സ്ഥലകാലബോധം വരുക! അപ്പോഴാണ് ഓര്‍ക്കുന്നത് കഴിഞ്ഞ രാത്രിയിലെ ഇമെയില്‍ പുലഭ്യം അല്പം കൂടിപ്പോയെന്ന്! പക്ഷെ അപ്പോഴേക്കും മെമോ അല്ലെങ്കില്‍ സസ്പെന്‍ഷന്‍ നിങ്ങളെകാത്തു റെഡി ആയിരിക്കും! :-)

നിങ്ങള്‍ ഗൂഗിളിന്‍റെ ജിമെയില്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ രക്ഷപ്പെട്ടു! ഗൂഗിളിന്‍റെ ജിമെയില്‍ ലാബ്സ് (Gmail Labs) ഇപ്പോള്‍ മെയില്‍ ഗോഗിള്‍സ് (Mail Goggles) എന്ന ഒരു സംവിധാനം കൊണ്ടു വന്നിട്ടുണ്ട്.

മെയില്‍ ഗോഗിള്‍സ് ചില ചെറിയ കണക്കുകള്‍ നിങ്ങളെകൊണ്ടു ചെയ്യിച്ച് നിങ്ങള്‍ സ്വബോധത്തിലാണെന്ന് ഉറപ്പുവരുത്തുന്നു. :-)

ഏതൊക്കെ ദിവസങ്ങളില്‍, ഏതൊക്കെ സമയങ്ങളില്‍ ഇതു സക്രിയം (active) ആകണം എന്ന് നിങ്ങള്‍ക്ക് ഗൂഗിള്‍ മെയില്‍ സെറ്റിങ്ങ്സില്‍ പറയാം. ഇതൊന്നു റെഡിയാക്കി വച്ചിട്ടുമാത്രം വെള്ളമടിക്കുക!

ജിമെയിലില്‍ Gmail Settings -> Labs എന്ന ടാബില്‍ പോയാല്‍ ഇതു ശരിയാക്കാം.

ഹാപ്പി ഡ്രിങ്കിംഗ് ആന്‍ഡ് മെയിലിംഗ്!

Read this article in English at TECK.IN : Google Rescues Alcoholic Workaholics From Sending Late Night Emails