ബ്രൌസര്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
ഫയര്‍ഫോക്സ് (തീക്കുറുക്കന്‍) 3.5 ന്‍റെ ആരംഭ വേഗത കുറഞ്ഞോ? ഇതാ ഒരു കുറുക്കുവഴി
പുതിയ ഫയര്‍ഫോക്സ്-ലേയ്ക്ക് (തീക്കുറുക്കന്‍) അപ്ഗ്രേഡ് ചെയ്തതിനുശേഷം ബ്രൌസര്‍ തുറന്നു വരാന്‍ (സ്റ്റാര്‍ട്ട് അപ്പ് ചെയ്യാന്‍) കൂടുതല്‍ സമയം എടുക്കുന്നതായി തോന്നുന്നുണ്ടോ? ചിലപ്പോള്‍ പത്തു സെക്കന്‍റ് മുതല്‍ കുറച്ചു മിനട്ടുകള്‍ വരെ സമയം എടുക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നതായി ഇന്റര്‍നെറ്റില്‍ പലരും പരാതി പറയുന്നുണ്ട്. പുതിയ വെര്‍ഷനിലെ ചില സെക്യൂരിറ്റി പ്രത്യേകതകള്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും, എത്രയും പെട്ടെന്നുതന്നെ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ചെറിയ വെര്‍ഷനില്‍ (3.5.1) ഇത് ശരിയാകും എന്നും പ്രതീക്ഷിക്കുന്നു.
അതുവരെ, എങ്ങനെ ഫയര്‍ഫോക്സിന്‍റെ വേഗത കൂട്ടാം? അതിനായി ഒരു കുറുക്കുവഴി പറഞ്ഞു കേള്‍ക്കുന്നു – താഴെ പറയുന്ന താല്‍ക്കാലിക ഫോള്‍ഡറുകളും (temporary folders) ഇന്റര്‍നെറ്റ് താല്‍ക്കാലിക ഫയലുകളും (Internet Temporary Files) ഇല്ലാതാകുക എന്നതാണ് ആ മാര്‍ഗ്ഗം.
അടഞ്ഞുപോയ ഫയര്‍ഫോക്സ്, ഗൂഗിള്‍ക്രോം ടാബുകളും വിന്‍ഡോകളും വീണ്ടും തുറക്കാന്‍
ചില സമയങ്ങളില്‍ നാം അറിയാതെ തന്നെ ബ്രൌസറിന്‍റെ ക്ലോസ് ബട്ടന്‍ ഞെക്കുകയോ, അല്ലെങ്കില്‍ CTRL+W എന്ന കീബോര്‍ഡ് കുറുക്കുവഴി അബദ്ധത്തില്‍ ഞെക്കുകയോ ചെയ്യാറുണ്ട്. അത്തരം അവസരങ്ങളില്‍ ആ പേജ് തിരികെ കിട്ടാന്‍ എന്താ ഒരു എളുപ്പവഴി?
ഫയര്‍ഫോക്സ് ബ്രൌസറിലും ഗൂഗിള്‍ ക്രോം ബ്രൌസറിലും CTRL+SHIFT+T എന്ന് അമര്‍ത്തിയാല്‍ ഇതിനു മുന്‍പ് ആ വിന്‍ഡോയില്‍ അടച്ച ഓരോ ടാബുകളായി തുറന്നുവരും. (പുതിയ ഒരു ടാബ് തുറക്കാനുള്ള കുറുക്കു വഴി CTRL+T ആണ് എന്നത് ഓര്‍ക്കുമല്ലോ.)
അതുപോലെ, തൊട്ടു മുന്‍പ് അടഞ്ഞുപോയ ഒരു വിന്‍ഡോ തിരികെ എടുക്കണമെങ്കില്‍ CTRL+SHIFT+N എന്ന് അമര്‍ത്തിയാല്‍ മതി. പുതിയ ഒരു വിന്‍ഡോ തുറക്കാന്‍ CTRL+N ആണല്ലോ.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ TECK.IN-ല്‍ ആംഗലേയത്തില്‍ വായിക്കാവുന്നതാണ്.
ഫെന്നെക് (Fennec) – ഫയര്‍ഫോക്സ് മൊബൈല്‍ ബ്രൌസര്‍ ആല്‍ഫാ പതിപ്പ്
വിഖ്യാതമായ ഫയര്‍ഫോക്സ് വെബ് ബ്രൌസറിന്റെ മൊബൈല്‍ പതിപ്പ് മോസില്ല ഫൌണ്ടേഷന്‍ അടുത്ത കാലത്തു പ്രസിദ്ധപെടുത്തി. ഈ പ്രോഗ്രാമ്മിന്റെ ഇപ്പോഴത്തെ പേരു ഫെന്നെക് (codename Fennec) എന്നാണ്. ഫെന്നെക് ഇപ്പോള്‍ നോക്കിയ N810, നോക്കിയ N800 എന്നീ മൊബൈല്‍ ഫോണുകളില്‍ പ്രവര്‍ത്തിപ്പിക്കാം. മറ്റു സെല്‍ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പുകള്‍ ഉടനെ തന്നെ പ്രസിദ്ധപ്പെടുത്തിയേക്കാം.
തല്ക്കാലം നോക്കിയ ഫോണ്‍ ഇല്ലെങ്കിലും ഫെന്നെക്-ന്റെ കമ്പ്യൂട്ടര്‍ പതിപ്പ് ഡൌണ്ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്തു നോക്കൂ. വിന്ഡോസ്, മാക് OS X, ലിനക്സ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റം-ല്‍ ഫെന്നെക് പ്രവര്‍ത്തിപ്പിക്കാം.
തുടര്‍ന്നു വായിക്കുക ‘ ഫെന്നെക് (Fennec) – ഫയര്‍ഫോക്സ് മൊബൈല്‍ ബ്രൌസര്‍ ആല്‍ഫാ പതിപ്പ് ’
ഫ്ലോക്ക് സോഷ്യല്‍ വെബ് ബ്രൌസര്‍
ഫ്ലോക്ക് ഒരു സോഷ്യല്‍ വെബ് ബ്രൌസര്‍ ആണ്. സാധാരണ ബ്രൌസറുകളെ പോലെ വെബ് താളുകള്‍ കാണാന്‍ സഹായിക്കുന്നതിനോടൊപ്പം മൈ സ്പേസ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റുകള്‍ നേരിട്ടു ഉപയോഗിക്കാനും ഫ്ലോക്ക് സഹായം ഒരുക്കുന്നു.
ഫയര്‍ഫോക്സ് ബ്രൌസര്‍ ഉപയോഗിക്കുന്ന അടിസ്ഥാന സോഫ്റ്റ്‌വെയര്‍ ആണ് ഫ്ലോക്കിന്‍റെയും അടിത്തറ. ഫയര്‍ഫോക്സില്‍ ഉപയോഗിക്കുന്ന മിക്കവാറും എല്ലാ എക്സ്റ്റന്‍ഷനുകളും ഫ്ലോക്കില്‍ ഉപയോഗിക്കാം. ഫ്ലോക്ക് വിന്‍ഡോസ്, ആപ്പിള്‍ , ലിനക്സ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ എല്ലാം പിന്താങ്ങുന്നു.
ഫ്ലോക്കിലെ പ്യുപ്പില്‍ സൈഡ്ബാര്‍ (poeple sidebar) ഏതാണ്ട് 20 സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ പിന്താങ്ങുന്നു. – മൈ സ്പേസ്, ഫേസ്ബുക്ക്, ജിമെയില്‍, യുട്യൂബ്, ഡിഗ്ഗ്, ട്വിറ്റെര്‍, വേര്‍ഡ്പ്രസ്സ്, ഫോട്ടോബക്കറ്റ്, ബ്ലോഗ്ഗര്‍, യാഹൂ മെയില്‍, പൂവ്നാസ്, ഡെലിഷ്യസ്, മഗ്നോളിയ, ബ്ലോഗ്സം, ലൈവ് ജേര്‍ണല്‍, ടൈപ്പ് പാട്, AOL മെയില്‍, പികാസ, പിക്സോ, എന്നിവ ഫ്ലോക്കില്‍ നിന്നും നേരിട്ടു ഉപയോഗിക്കാം.
ഫ്ലോക്കിന്‍റെ ഏറ്റവും പുതിയ പതിപ്പാണ് ഫ്ലോക്ക് 2.0. മറ്റു വെബ്സൈറ്റുകളില്‍ ഉള്ള വീഡിയോ, ഫോട്ടോ, ബ്ലോഗ്, ഫീഡ്, അഭിപ്രായങ്ങള്‍ ( പിന്‍ കുറിപ്പുകള്‍ ) തുടങ്ങിയവ ഫ്ലോക്കില്‍ നിന്നും നേരിട്ടു കണ്ടുപിടിക്കാനും, ഉപയോഗിക്കാനും, പുതിയവ ഉണ്ടാക്കാനും, മറ്റുള്ളവരുമായി കൈമാറ്റം ചെയ്യുവാനും ഫ്ലോക്ക് സഹായിക്കുന്നു.


