ഇന്‍റര്‍നെറ്റ് എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

ട്വിറ്റര്‍ സ്പാം സന്ദേശങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

# I got 400 followers using http://shorten.ws/0d9493. Check it out!

# Hey I just got alot of followers using http://taezeec.notlong.com

# I use http://tiny.cc/pvfUI to get 400 followers a day. It work great!

# If you want to get alot of followers check out http://twi.cc/svDy

മുകളില്‍ കൊടുത്തിരിക്കുന്നതുപോലുള്ള ട്വിറ്റര്‍ സന്ദേശങ്ങള്‍ താങ്കളുടെ അറിവില്ലാതെ തന്നെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പ്രസിദ്ധീകരിക്കാറുണ്ടോ? എന്നാല്‍, ജാഗ്രതൈ!

കൂടുതല്‍ ഫോളോവേഴ്സ്നെ സംഘടിപ്പിച്ചു തരാം എന്നാരെങ്കിലും പറഞ്ഞാല്‍ ഒരിക്കലും വിശ്വസിച്ചു പോകരുതേ. പണ്ട് മാഞ്ചിയം തോട്ടം കാട്ടിയും, അടുത്തകാലത്തായി ‘ടോട്ടല്‍ തട്ടിപ്പ് ഫോര്‍ യു’ നടത്തിയും ഒക്കെ ജീവിക്കുന്ന മലയാളിയെക്കാളും വിരുതന്മാരായവര്‍ നൈജീരിയയില്‍ ഉണ്ടെന്നും, അവര്‍ നമ്മളെയും പറ്റിച്ചു പണമുണ്ടാക്കി എന്നും നാം അടുത്തിടെ മനസ്സിലാക്കി. അതുപോലെയുള്ള വിരുതന്മാര്‍ കുറുക്കു വഴി അന്വേഷിക്കുന്ന നമ്മളെ തളയ്ക്കാന്‍ ട്വിറ്ററിലും ഒളിഞ്ഞിരിപ്പുണ്ട്, കരുതിയിരിക്കുക.

ട്വിറ്റര്‍ സ്പാമേഴ്സ് എന്നു വിളിക്കപ്പെടുന്ന അത്തരക്കാര്‍ നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിന്‍റെ പാസ്സ്‌വേര്‍ഡ്‌ അല്ലെങ്കില്‍ ഓതന്‍റികേഷന്‍ API വഴി നമ്മുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കയറിപ്പറ്റുകയും നമ്മുടെ അറിവുകൂടാതെ തന്നെ നമ്മുടെ പേരില്‍ അനേകം ട്വീറ്റുകള്‍ അഥവാ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നു. നമ്മുടെ അറിവോടെയുള്ള ട്വീറ്റുകള്‍ ആണെന്ന് തെറ്റിദ്ധരിച്ച് സുഹൃത്തുക്കളും ആ ചതിക്കുഴിയില്‍ വീഴുകയും ചെയ്യാം.

ഇന്‍റര്‍നെറ്റില്‍ 184 മില്യണ്‍ ഡൊമൈന്‍ പേരുകള്‍

വെരിസൈന്‍(VeriSign)ന്‍റെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്‍റര്‍നെറ്റില്‍ ആകെ 184 മില്യണ്‍ ഡൊമൈന്‍ പേരുകള്‍ 2009 പകുതിവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതില്‍ 74.4 മില്യണ്‍ രാജ്യങ്ങളുടെ ചുരുക്കെഴുത്ത് ചേര്‍ന്ന ഡൊമൈന്‍ പേരുകളാണ്, ഉദാഹരണമായി .in എന്നാല്‍ ഇന്ത്യ, .cn എന്നാല്‍ ചൈന, എന്നിങ്ങനെ.

.com പേരിലാണ് ഏറ്റവും കൂടുതല്‍ ഡൊമൈന്‍ ഉള്ളത്, .cn (ചൈന) രണ്ടാം സ്ഥാനത്തും, .de (ജര്‍മ്മനി) മൂന്നാം സ്ഥാനത്തും, .net നാലാം സ്ഥാനത്തും വരുന്നു. ഇവയോട് താരതമ്യപ്പെടുത്തുമ്പോള്‍, .in ഡൊമൈന്‍ പേരിന്‍റെ പൊടിപോലും കാണാനില്ല!

കൂടുതല്‍ കാര്യങ്ങള്‍ ടെക്ക്‌.ഇന്‍-ല്‍ ആംഗലേയത്തില്‍ വായിക്കാം.

ഓപ്പണ്‍ ഡി എന്‍ എസ് ഉപയോഗിക്കൂ

മിക്കവാറും ഐ എസ് പികളുടെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍, ചിലപ്പോള്‍ ചില വെബ്‌സൈറ്റുകള്‍ കിട്ടാതെ വരാനും, വെബ്‌സൈറ്റു ലോഡ് ചെയ്യുന്നത് വളരെ പതുക്കെയാകാറുമുണ്ട്. ഇതിനു മിക്കവാറും കാരണം നമ്മുടെ ഐ എസ് പികള്‍ (ISP – Internet Service Provider) അവരുടേതായ ഡി എന്‍ എസ് സെര്‍വര്‍ (DNS Server) ഉപയോഗിക്കുന്നു എന്നതാണ്. അവരുടെ DNS സെര്‍വറുകള്‍ക്ക് വളരെ വേഗതയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണമെന്നില്ല. മാത്രമല്ല, ഏഷ്യാനെറ്റ്‌, കേരള ബി എസ് എന്‍ എല്‍ തുടങ്ങിയവര്‍, ആ സെര്‍വറുകള്‍ നല്ല രീതിയില്‍ മെയിന്റൈന്‍ ചെയ്തു വയ്ക്കാനും വഴിയില്ല. ഇക്കാരണങ്ങളാല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ സ്പീഡ് കുറവ് അനുഭവ പ്പെടാന്‍ സാധ്യത കൂടുതല്‍ ആണ്.

അതിനെന്താ ഒരു പോംവഴി?

ഓപ്പണ്‍ ഡി എന്‍ എസ് ഉപയോഗിക്കൂ (www.opendns.com), അതുവഴി കൂടുതല്‍ സുരക്ഷിതമായും വേഗതയിലും സ്മാര്‍ട്ടായും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം.

ഗൂഗിളിന്‍റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ – ഫോളോ ചെയ്യൂ

ഗൂഗിളിന്‍റെ ഒറിജിനല്‍ ട്വിറ്റര്‍ അക്കൗണ്ടുകളുടെ പട്ടിക ഗൂഗിളിന്‍റെ ഔദ്യോഗിക ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ചി ട്ടുണ്ട്. ഗൂഗിള്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനായി നിങ്ങളും ഫോളോ ചെയ്യൂ.

@google ആണ് ഗൂഗിളിന്‍റെ കേന്ദ്ര അക്കൗണ്ട്‌. മറ്റു പ്രധാനപ്പെട്ട അക്കൗണ്ടുകള്‍ ഇവയാണ്: @blogger@GoogleNews@GoogleReader@YouTube

@sreekandakumar -ല്‍ എന്നെയും ഫോളോ ചെയ്യൂ :-)

ഫയര്‍ഫോക്സ്‌ (തീക്കുറുക്കന്‍) 3.5 ന്‍റെ ആരംഭ വേഗത കുറഞ്ഞോ? ഇതാ ഒരു കുറുക്കുവഴി

പുതിയ ഫയര്‍ഫോക്സ്‌-ലേയ്ക്ക് (തീക്കുറുക്കന്‍) അപ്ഗ്രേഡ് ചെയ്തതിനുശേഷം ബ്രൌസര്‍ തുറന്നു വരാന്‍ (സ്റ്റാര്‍ട്ട്‌ അപ്പ്‌ ചെയ്യാന്‍) കൂടുതല്‍ സമയം എടുക്കുന്നതായി തോന്നുന്നുണ്ടോ? ചിലപ്പോള്‍ പത്തു സെക്കന്‍റ് മുതല്‍ കുറച്ചു മിനട്ടുകള്‍ വരെ സമയം എടുക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നതായി ഇന്റര്‍നെറ്റില്‍ പലരും പരാതി പറയുന്നുണ്ട്. പുതിയ വെര്‍ഷനിലെ ചില സെക്യൂരിറ്റി പ്രത്യേകതകള്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും, എത്രയും പെട്ടെന്നുതന്നെ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ചെറിയ വെര്‍ഷനില്‍ (3.5.1) ഇത് ശരിയാകും എന്നും പ്രതീക്ഷിക്കുന്നു.

അതുവരെ, എങ്ങനെ ഫയര്‍ഫോക്സിന്‍റെ വേഗത കൂട്ടാം? അതിനായി ഒരു കുറുക്കുവഴി പറഞ്ഞു കേള്‍ക്കുന്നു – താഴെ പറയുന്ന താല്‍ക്കാലിക ഫോള്‍ഡറുകളും (temporary folders) ഇന്റര്‍നെറ്റ്‌ താല്‍ക്കാലിക ഫയലുകളും (Internet Temporary Files) ഇല്ലാതാകുക എന്നതാണ് ആ മാര്‍ഗ്ഗം.

കൂടുതല്‍ ലേഖനങ്ങള്‍