ബി എസ് എന്‍ എല്‍ സീനിയര്‍ സിറ്റിസണ്‍ പ്രിപെയ്ഡ്‌ പ്ലാന്‍ – കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി

മൊബൈല്‍ വാര്‍ത്തകള്‍ എന്ന വിഭാഗത്തില്‍ November 30th, 2011-ന് എഴുതി ചേര്‍ത്തത്.

കേരളത്തിലെ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൌരന്മാര്‍ക്കായി ബി എസ് എന്‍ എല്‍ പുതിയൊരു 2ജി പ്രീപെയ്ഡ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നു. സീനിയര്‍ സിറ്റിസണ്‍ എന്ന പേരിലറിയപ്പെടുന്ന ഈ പുതിയ പദ്ധതി അനുസരിച്ച് ഉപഭോക്താക്കള്‍ 60 രൂപ ചെലവിട്ട് പുതിയ സിമ്മും, സ്റ്റാര്‍ട്ടര്‍ പാക്കും എടുക്കുകയാണെങ്കില്‍ 20 രൂപയുടെ സംസാരമൂല്യം 30 ദിവസത്തെ കാലാവധിയോടെ ലഭിക്കും. ഇതിനു പുറമേ കേരളത്തിനകത്തുള്ള ബി എസ് എന്‍ എല്‍ ഫോണുകളിലേക്ക് 2 സെക്കന്റിനു 1 പൈസ എന്ന നിരക്കിലും, കേരളത്തിനകത്തുള്ള മറ്റു ഫോണുകളിലേക്ക് 1 സെക്കന്റിനു 1 പൈസ എന്ന നിരക്കിലും ആദ്യ മാസം വിളിക്കാവുന്നതാണ്. ആദ്യത്തെ 30 ദിവസത്തേക്ക് 200 സൗജന്യ മെസ്സേജുകളും, തുടര്‍ന്നുള്ള മാസങ്ങളില്‍ 50 സൗജന്യ  മെസ്സേജുകളും ഇതിനോടൊപ്പം ലഭിക്കും.

ഇതിനെല്ലാം പുറമേ തെരഞ്ഞെടുത്ത 5 നമ്പറുകളില്‍ ബി എസ് എന്‍ എല്‍ നമ്പരുകളിലേക്ക് (ഫ്രണ്ട്സ്‌  & ഫാമിലി)  മിനിറ്റിനു 20 പൈസ എന്ന നിരക്കിലും, മറ്റു നമ്പരുകളിലേക്ക് മിനിറ്റിനു 30 പൈസ എന്ന നിരക്കിലും ഉപഭോക്താക്കള്‍ക്ക് വിളിക്കാം.

ഈ സിം ബി എസ് എന്‍ എല്‍ ഔട്ട്‌ലെറ്റുകള്‍ വഴി ലഭിക്കും. ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള പ്ലാനില്‍ നിന്നും ഈ പ്ലാനിലേക്ക് മാറാന്‍ കഴിയുന്നതല്ല.

bsnl-senior-citizen

 

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ctrl+g to switch between English and the Indic Language

ലേഖനത്തിന്റെ അഡ്രസ്സ് : http://sankethikam.com/bsnl-senior-citizen-prepaid-plan.html
ലേഖകന്റെ ഇമെയില്‍ : sree@teck.in