ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് കണക്ഷന് ‘വാലിഡിറ്റി റീചാര്‍ജ്’ ഒഴിവാക്കി
മൊബൈല്‍ വാര്‍ത്തകള്‍ എന്ന വിഭാഗത്തില്‍ June 28th, 2011-ന് ന്യൂസ് എഡിറ്റര്‍ എഴുതി ചേര്‍ത്തത്.
ബി.എസ്.എന്‍.എല്ലിന്റെ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകളുടെ കാലാവധി നീട്ടാനുള്ള ‘വാലിഡിറ്റി റീ ചാര്‍ജ്’ ഒഴിവാക്കി. പകരം സീ-ടോപ്പ് അപ്പ് വഴിയോ കൂപ്പണുകള്‍ ഉപയോഗിച്ചോ ചാര്‍ജ് ചെയ്യുമ്പോള്‍ സംസാരമൂല്യത്തോടൊപ്പം ദീര്‍ഘിപ്പിക്കുന്ന സൗകര്യം നിലവില്‍വന്നു.
ഇതുപ്രകാരം ഏറ്റവും കുറഞ്ഞ റീചാര്‍ജായ 10 രൂപയ്ക്ക് 7 രൂപയുടെ സംസാരമൂല്യവും 9 ദിവസം കാലാവധിയും നിലവിലുള്ള കാലാവധിയില്‍നിന്ന് അധികമായി ലഭിക്കും. 20 രൂപക്ക് 16 രൂപയുടെ സംസാരമൂല്യവും 18 ദിവസം കാലാവധിയും ലഭിക്കുമ്പോള്‍ 55 രൂപക്ക് 50 രൂപയുടെ സംസാരമൂല്യവും 45 ദിവസം കാലാവധിയും കിട്ടും. ഇതേ പ്രകാരം 110 രൂപക്ക് 100 രൂപയുടെ സംസാരമൂല്യവും 90 ദിവസം കാലാവധിയും 220 രൂപക്ക് 200 രൂപയുടെ സംസാരമൂല്യവും 180 ദിവസം കാലാവധിയും ലഭിക്കും. ആഗസ്ത് 12 വരെ 280 രൂപയ്ക്ക് ചാര്‍ജ് ചെയ്യുമ്പോള്‍ 250 രൂപയുടെ സംസാരമൂല്യവും ഒരു വര്‍ഷ കാലാവധിയും 2ജി കണക്ഷനുകള്‍ക്ക് ലഭിക്കും.
ജനറല്‍ പ്രീപെയ്ഡ് സെക്കന്‍ഡ് നിരക്കിലുള്ള പ്ലാനുകളില്‍നിന്ന് ഇന്ത്യയിലെവിടെയുമുള്ള എല്ലാ നെറ്റ്‌വര്‍ക്കിലേക്കുമുള്ള കോളുകള്‍ക്ക് സെക്കന്‍ഡിന് ഒരു പൈസാ നിരക്ക് മാത്രമാക്കി പരിഷ്‌കരിച്ചിട്ടുമുണ്ട്. എല്ലാ പ്ലാനുകളിലും ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സ്‌കീമില്‍ മൂന്ന് ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് കുറഞ്ഞ നിരക്കില്‍വിളിക്കാവുന്ന സൗകര്യവും ഉണ്ട്. ഇതുപ്രകാരം കേരളത്തിനകത്ത് 2 നമ്പറുകളിലേക്ക് 20 പൈസയും കേരളത്തിന് പുറത്ത് 30 പൈസയുമാണ് മിനുട്ടിന് നിരക്ക്. ആയുഷ്‌കാല പ്ലാനില്‍ ഇത് യഥാക്രമം 30 പൈസയും 50 പൈസയുമാണ്. കൂടാതെ നാമമാത്ര തുക നല്കി ഇഷ്ടമുള്ള പ്ലാനിലേക്ക് മാറാനുള്ള സൗകര്യവും നിലവില്‍വന്നു.
സെക്കന്‍ഡ് നിരക്കില്‍ ചാര്‍ജ് ഈടാക്കുന്ന നിലവിലുള്ള ഇന്ത്യ ടെലിഫോണ്‍ കാര്‍ഡ് ഉപയോഗിച്ച് ലാന്‍ഡ് ലൈനിലൂടെയും മൊബൈലില്‍ക്കൂടിയും രഹസ്യ കോഡുകള്‍ രജിസ്റ്റര്‍ചെയ്ത് ഏറ്റവും കുറഞ്ഞനിരക്കില്‍ വിദേശരാജ്യങ്ങളില്‍ വിളിക്കാവുന്ന സൗകര്യം നിലവില്‍ വന്നു. ഇതുവഴി ഓരോ പ്രാവശ്യവും സീക്രട്ട് കോഡുകള്‍ ഡയല്‍ ചെയ്യേണ്ട ആവശ്യം ഒഴിവാക്കിക്കിട്ടും. ഈ കാര്‍ഡുപയോഗിച്ച് സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിളിക്കുവാന്‍ സെക്കന്‍ഡിന് 11 പൈസയും യു.എ.ഇ.യിലേക്ക് 12 പൈസയുമാണ് നിരക്ക്. ഇതേ കാര്‍ഡുപയോഗിച്ച് വിദേശരാജ്യങ്ങളിലേക്കുള്ള കോളുകള്‍ കോള്‍ കോണ്‍ഫറന്‍സിങ് വഴി നല്കാനുള്ള സൗകര്യവും നിലവില്‍വന്നു. [കടപ്പാട് : മാതൃഭുമി]
ലേഖകന്റെ ഇമെയില്‍ : sree@teck.in



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.