ബ്ലോഗ്ഗര്‍ പോസ്റ്റുകളുടെ ടൈറ്റില്‍ സേര്‍ച്ച് എഞ്ചിനുവേണ്ടി നന്നാക്കൂ
ഇന്‍റര്‍നെറ്റ് എന്ന വിഭാഗത്തില്‍ March 17th, 2009-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.
സാധാരണ ബ്ലോഗ്ഗര്‍.കോം(blogger.com) ബ്ലോഗ്ഗുകളിലെ ഡിഫാള്‍ട്ട് ടെമ്പ്ലേറ്റുകളില്‍ (default template) ഓരോ പോസ്റ്റിന്‍റെയും ടൈറ്റില്‍ (title) കാണിക്കുമ്പോള്‍ ആദ്യം ബ്ലോഗ്ഗിന്‍റെ പേരും എന്നിട്ട് ആ പോസ്റ്റിന്‍റെ പേരും ആണ് കാണിക്കുന്നത്.
ഗൂഗിള്‍ (google) മുതലായ സേര്‍ച്ച് എന്‍ജിനുകള്‍ (search engines) ഈ ടൈറ്റില്‍ ടാഗിന് വളരെ പ്രാധാന്യം കൊടുക്കുന്നു. ഈ ടൈറ്റില്‍ ആണ് സേര്‍ച്ച് എന്‍ജിനുകള്‍ ലിങ്കായി കൊടുക്കുന്നത്. നല്ല ഒരു ടൈറ്റില്‍ ഉള്ള ലേഖനം എളുപ്പത്തില്‍ സേര്‍ച്ച് ചെയ്തു കണ്ടുപിടിക്കാന്‍ കഴിയും. അതിനാല്‍ ബ്ലോഗ്ഗിന്‍റെ പേര് ഓരോ പോസ്റ്റിന്‍റെയും ടൈറ്റിലില്‍ ആദ്യം തന്നെ ചേര്‍ത്ത് ആവര്‍ത്തിക്കാതെ, ആവശ്യമെങ്കില്‍ മാത്രം പോസ്റ്റിന്‍റെ ടൈറ്റിലിന് ശേഷം ചേര്‍ത്താല്‍, പോസ്റ്റിന്‍റെ ടൈറ്റിലിന് ആവശ്യമായ പ്രാധാന്യം കിട്ടും.
ഉദാഹരണത്തിന്, ഈ ലേഖനത്തിന്‍റെ ടൈറ്റില്‍ “സാങ്കേതികം : ബ്ലോഗ്ഗര്‍ പോസ്റ്റുകളുടെ ടൈറ്റില്‍ സേര്‍ച്ച് എഞ്ചിനുവേണ്ടി നന്നാക്കൂ” എന്നതിന് പകരം “ബ്ലോഗ്ഗര്‍ പോസ്റ്റുകളുടെ ടൈറ്റില്‍ സേര്‍ച്ച് എഞ്ചിനുവേണ്ടി നന്നാക്കൂ : സാങ്കേതികം” എന്നത് നന്നായിരിക്കും. ബ്ലോഗ്ഗിന്‍റെ പേര് കൂടുതല്‍ നീളമുള്ളതാണേങ്കില്‍ പ്രത്യേകിച്ചും.
ഇങ്ങനെ ഒരു മാറ്റം നിങ്ങളുടെ ബ്ലോഗ്ഗില്‍ വരുത്തുവാന്‍, ബ്ലോഗ്ഗര്‍ ഡാഷ്ബോര്‍ഡില്‍ Layout-ഇല്‍ Edit HTML എന്ന സെക്ഷനില്‍ പോകുക. എന്നിട്ട് ടെമ്പ്ലേറ്റ് കോഡില്‍ <head> ടാഗ്ഗിനു ശേഷം താഴെ കാണുന്ന ഭാഗം കണ്ടുപിടിക്കുക.
<title><data:blog.pagetitle/></title>
അതിനു പകരം താഴെ കൊടുത്തിരിക്കുന്നത് കോപ്പി ചെയ്യുക.
<b:if cond=’data:blog.pageType == "index"’>
<title><data:blog.title/></title>
<b:else/>
<title><data:blog.pageName/> : <data:blog.title/></title>
</b:if>
എന്നിട്ട് സേവ് (save) ചെയ്യുക. ഇനി നിങ്ങളുടെ ഏതെങ്കിലും ഒരു പോസ്റ്റ് എടുത്ത് നോക്കുക, ബ്രൌസറിലെ ടൈറ്റില്‍ മാറിയിട്ടുണ്ടോ എന്ന്. അത്രയേയുള്ളൂ.
ലേഖകന്റെ ഇമെയില്‍ : sree@teck.in



ith shariyavunilla Error message varunnu
ഈ ബ്ലോഗ് വളരെ ഉപകാരപ്രദമായ ഒന്നാണ്. പ്രത്യേകിച്ചും എന്നെപ്പോലെ ഒരു tech geek-ന്.
ഇങ്ങനെ ഒരു സംരംഭം നടത്തുന്നതിന് നന്ദി, ശ്രീ!
@ജോക്കര്‍: ഇപ്പോള്‍ ഈ മലയാളം ട്രാന്‍സ് ലിറ്ററേഷന്‍ ശരിയാവുന്നുണ്ട്. ഈ കമന്റ് ബോക്സ് ഉപയോഗിക്കുന്നത് ഗൂഗിള്‍ന്‍റെ സര്‍വീസ് ആണ്.
@ആര്യന്‍: നന്ദി, തുടര്‍ന്നും വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുക. കൂടുതല്‍ എഴുതാന്‍ ശ്രമിക്കാം.
ഈ മാറ്റം തനിമലയാളം, ചിന്ത എന്നിവിടങ്ങളില്‍ ലിസ്റ്റ് ചെയ്യുന്നതിന്റെ എങ്ങനെ ബാധിക്കും?
@അങ്കിള്‍,
ഒരു രീതിയിലും ബാധിക്കില്ല. കാരണം അവ RSS ഫീഡ് ആണ് ഉപയോഗിക്കുന്നത്. ഈ ടൈറ്റില്‍ ചേഞ്ച് സ്ക്രീനിലെ ഡിസ്പ്ലേ മാത്രമേ മാറുന്നുള്ളൂ, RSS-നെ വ്യത്യാസപ്പെടുത്തുന്നില്ല.
കൊള്ളാം