സാങ്കേതികം.കോം » ശ്രീ (sankethikam.com)
ട്വിറ്റര്‍ സ്പാം സന്ദേശങ്ങള്‍ എങ്ങനെ ഒഴിവാക്കാം?
# I got 400 followers using http://shorten.ws/0d9493. Check it out!
# Hey I just got alot of followers using http://taezeec.notlong.com
# I use http://tiny.cc/pvfUI to get 400 followers a day. It work great!
# If you want to get alot of followers check out http://twi.cc/svDy
മുകളില്‍ കൊടുത്തിരിക്കുന്നതുപോലുള്ള ട്വിറ്റര്‍ സന്ദേശങ്ങള്‍ താങ്കളുടെ അറിവില്ലാതെ തന്നെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പ്രസിദ്ധീകരിക്കാറുണ്ടോ? എന്നാല്‍, ജാഗ്രതൈ!
കൂടുതല്‍ ഫോളോവേഴ്സ്നെ സംഘടിപ്പിച്ചു തരാം എന്നാരെങ്കിലും പറഞ്ഞാല്‍ ഒരിക്കലും വിശ്വസിച്ചു പോകരുതേ. പണ്ട് മാഞ്ചിയം തോട്ടം കാട്ടിയും, അടുത്തകാലത്തായി ‘ടോട്ടല്‍ തട്ടിപ്പ് ഫോര്‍ യു’ നടത്തിയും ഒക്കെ ജീവിക്കുന്ന മലയാളിയെക്കാളും വിരുതന്മാരായവര്‍ നൈജീരിയയില്‍ ഉണ്ടെന്നും, അവര്‍ നമ്മളെയും പറ്റിച്ചു പണമുണ്ടാക്കി എന്നും നാം അടുത്തിടെ മനസ്സിലാക്കി. അതുപോലെയുള്ള വിരുതന്മാര്‍ കുറുക്കു വഴി അന്വേഷിക്കുന്ന നമ്മളെ തളയ്ക്കാന്‍ ട്വിറ്ററിലും ഒളിഞ്ഞിരിപ്പുണ്ട്, കരുതിയിരിക്കുക.
ട്വിറ്റര്‍ സ്പാമേഴ്സ് എന്നു വിളിക്കപ്പെടുന്ന അത്തരക്കാര്‍ നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിന്‍റെ  പാസ്സ്‌വേര്‍ഡ്‌ അല്ലെങ്കില്‍ ഓതന്‍റികേഷന്‍ API വഴി നമ്മുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കയറിപ്പറ്റുകയും നമ്മുടെ അറിവുകൂടാതെ തന്നെ നമ്മുടെ പേരില്‍ അനേകം ട്വീറ്റുകള്‍ അഥവാ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നു. നമ്മുടെ അറിവോടെയുള്ള  ട്വീറ്റുകള്‍ ആണെന്ന്  തെറ്റിദ്ധരിച്ച് സുഹൃത്തുക്കളും ആ ചതിക്കുഴിയില്‍ വീഴുകയും ചെയ്യാം.
എളുപ്പത്തില്‍ കൂടുതല്‍ വായനക്കാരെ കിട്ടാനുള്ള ഒരു വഴിയും ഇതുവരെയില്ല. സര്‍വ്വശക്തനായ ഈശ്വരനുപോലും അതിനുള്ള കഴിവില്ല എന്നറിയുക. കഴിയുമായിരുന്നെങ്കില്‍ ഈശ്വരന്‍ എല്ലാവരെയും വേദങ്ങളും ഉപനിഷത്തുക്കളും ഭഗവദ്‌ഗീതയും ബൈബിളും ഖുറാനും എല്ലാം വായിപ്പിച്ചേനെ!
ഇത്തരം ട്വീറ്റുകള്‍ കാണുമ്പോള്‍ ഒരിക്കലും ക്ലിക്ക്‌ ചെയ്യാതിരിക്കുക. അറിഞ്ഞുകൊണ്ട് കുഴിയില്‍ ചാടേണ്ട.
പറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ, ഇനിയിപ്പോള്‍ എന്താ ഒരു പോംവഴി?
ഇതൊന്നും ശ്രദ്ധിക്കാതെ താങ്കള്‍ ഇത്തരം ലിങ്കില്‍ ക്ലിക്കിയിട്ട് അക്കൗണ്ട്‌ കൈവിട്ടുപോയി എങ്കില്‍, താഴെപറയുന്ന രണ്ടു മാര്‍ഗ്ഗങ്ങളും അവലംബിക്കുക.
ഉടന്‍തന്നെ താങ്കളുടെ ട്വിറ്റര്‍ പാസ്സ്‌വേര്‍ഡ്‌ മാറ്റുക. മറ്റാര്‍ക്കും ഓര്‍മ്മിക്കാനോ ഊഹിക്കാനോ കഴിയാത്ത നീളമുള്ള, സംഖ്യകളും അക്ഷരങ്ങളും ചിഹ്നങ്ങളും അടങ്ങിയ, സങ്കീര്‍ണ്ണമായ ഒരു പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കുക.
Twitter Connections (http://twitter.com/account/connections) എന്ന ലിങ്ക് ക്ലിക്കിയിട്ട് താങ്കളുടെ അറിവില്‍പ്പെടാത്ത മറ്റേതെങ്കിലും ആപ്പ്ളിക്കേഷനുകള്‍ താങ്കളുടെ ട്വിറ്റര്‍ അക്കൗണ്ട്‌ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക; ആവശ്യമില്ലാത്തവ നശിപ്പിക്കുക. അതുപോലെതന്നെ, മറ്റേതെങ്കിലും ആപ്പ്ളിക്കേഷനുകള്‍ക്ക് അക്കൗണ്ട്‌ അംഗീകാരം കൊടുക്കുമ്പോള്‍ അവയുടെ ആവശ്യകതയും ആധികാരികതയും ഉറപ്പു വരുത്തിയിട്ട് മാത്രം ചെയ്യുക.
അത്രയും ചെയ്‌താല്‍ മതി, അതോടെ താങ്കളുടെ ട്വിറ്റര്‍ അക്കൗണ്ട്‌ സുരക്ഷിതമാവും. എപ്പോഴും ജാഗ്രത പാലിക്കുക.
മറ്റു ചില സ്പാമേഴ്സും ഉണ്ട്. അവര്‍ ഓട്ടോമാറ്റിക്‌ ആയോ മാനുവല്‍ ആയോ ഒരു ട്വിറ്റര്‍ അക്കൗണ്ട്‌ ഉണ്ടാക്കി, ആര്‍ക്കും ഇഷ്ടമല്ലാത്ത അടല്‍റ്റ്സ്  ഒണ്‍ലി ലിങ്കുകളും മറ്റും ധാരാളം പ്രസിദ്ധീകരിക്കുകയും, കണ്ണില്‍പ്പെടുന്ന എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളെയും ഫോളോ ചെയ്യുകയും ചെയ്യുന്നു.
അത്തരക്കാരെ കണ്ടാല്‍, അവരെ ബ്ലോക്ക്‌ ചെയ്യുക.
എന്നിട്ട്, ട്വിറ്ററിന്‍റെ spam അക്കൗണ്ട്‌ (@spam) ഫോളോ ചെയ്യുക. (http://twitter.com/spam)
എന്നിട്ട്, സ്പാം അക്കൗണ്ടിന്‍റെ പേര് വച്ച്,  @spam അക്കൗണ്ടില്‍ ഒരു മറുപടി സന്ദേശം അയക്കുക. ഉദാഹരണത്തിന്, @junk123 എന്ന സ്പാം അക്കൗണ്ടിനെ ട്വിറ്ററിന്‍റെ ശ്രദ്ധയില്‍പ്പെടുത്താന്‍, @spam @junk123 എന്ന മെസ്സേജ് അയക്കുക. ബാക്കി ട്വിറ്റര്‍ നോക്കിക്കൊള്ളും.
ട്വിറ്ററിംഗ് ആശംസകള്‍ !
ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.
ട്വിറ്റര്‍ സ്പാം സന്ദേശങ്ങള്‍ എങ്ങനെ ഒഴിവാക്കാം?
ഇന്‍റര്‍നെറ്റില്‍ 184 മില്യണ്‍ ഡൊമൈന്‍ പേരുകള്‍
വെരിസൈന്‍(VeriSign)ന്‍റെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്‍റര്‍നെറ്റില്‍ ആകെ 184 മില്യണ്‍  ഡൊമൈന്‍ പേരുകള്‍ 2009  പകുതിവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതില്‍ 74.4 മില്യണ്‍ രാജ്യങ്ങളുടെ ചുരുക്കെഴുത്ത് ചേര്‍ന്ന ഡൊമൈന്‍ പേരുകളാണ്, ഉദാഹരണമായി .in എന്നാല്‍ ഇന്ത്യ, .cn എന്നാല്‍ ചൈന, എന്നിങ്ങനെ.
.com പേരിലാണ് ഏറ്റവും കൂടുതല്‍ ഡൊമൈന്‍ ഉള്ളത്, .cn (ചൈന) രണ്ടാം സ്ഥാനത്തും, .de (ജര്‍മ്മനി) മൂന്നാം സ്ഥാനത്തും,  .net നാലാം സ്ഥാനത്തും വരുന്നു. ഇവയോട് താരതമ്യപ്പെടുത്തുമ്പോള്‍, .in ഡൊമൈന്‍ പേരിന്‍റെ പൊടിപോലും കാണാനില്ല!
കൂടുതല്‍ കാര്യങ്ങള്‍ ടെക്ക്‌.ഇന്‍-ല്‍ ആംഗലേയത്തില്‍ വായിക്കാം.
ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.
ഇന്‍റര്‍നെറ്റില്‍ 184 മില്യണ്‍  ഡൊമൈന്‍ പേരുകള്‍
ഓപ്പണ്‍ ഡി എന്‍ എസ് ഉപയോഗിക്കൂ
മിക്കവാറും ഐ എസ് പികളുടെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍, ചിലപ്പോള്‍ ചില വെബ്‌സൈറ്റുകള്‍ കിട്ടാതെ വരാനും, വെബ്‌സൈറ്റു ലോഡ് ചെയ്യുന്നത് വളരെ പതുക്കെയാകാറുമുണ്ട്. ഇതിനു മിക്കവാറും കാരണം നമ്മുടെ ഐ എസ് പികള്‍ (ISP – Internet Service Provider) അവരുടേതായ ഡി എന്‍ എസ് സെര്‍വര്‍ (DNS Server) ഉപയോഗിക്കുന്നു എന്നതാണ്. അവരുടെ DNS സെര്‍വറുകള്‍ക്ക് വളരെ വേഗതയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണമെന്നില്ല. മാത്രമല്ല, ഏഷ്യാനെറ്റ്‌, കേരള ബി എസ് എന്‍ എല്‍ തുടങ്ങിയവര്‍, ആ സെര്‍വറുകള്‍ നല്ല രീതിയില്‍ മെയിന്റൈന്‍ ചെയ്തു വയ്ക്കാനും വഴിയില്ല. ഇക്കാരണങ്ങളാല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ സ്പീഡ് കുറവ് അനുഭവ പ്പെടാന്‍ സാധ്യത കൂടുതല്‍ ആണ്.
അതിനെന്താ ഒരു പോംവഴി?
ഓപ്പണ്‍ ഡി എന്‍ എസ് ഉപയോഗിക്കൂ (www.opendns.com), അതുവഴി കൂടുതല്‍ സുരക്ഷിതമായും വേഗതയിലും സ്മാര്‍ട്ടായും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം.
സാധാരണയായി നിങ്ങളുടെ ഐ എസ് പി സ്വന്തമായി അവരുടെ DNS സെര്‍വറില്‍ നിങ്ങള്‍ സര്‍ഫ്‌ ചെയുന്ന ഡൊമയിന്‍ നെയിമിന് പാകമായ ഐ പീ കണ്ടുപിടിച്ച്, നിങ്ങളുടെ ബ്രൌസറിനെ നിങ്ങള്‍ അന്വേഷിക്കുന്ന വെബ്‌സൈറ്റിന്‍റെ സെര്‍വറിലെയ്ക്ക് അയയ്ക്കുകയും ചെയ്യുന്നു.  ഐ എസ് പിയുടെ ഡി എന്‍ എസ് സര്‍വീസിനു പകരം, ഓപ്പണ്‍ ഡി എന്‍ എസ് ഉപയോഗിക്കുന്നതാണ് നല്ലത്.
നിങ്ങളുടെ ഓപറേറ്റിങ്ങ്‌ സിസ്റ്റത്തിന്‍റെ നെറ്റ്‌വര്‍ക്ക് കണക്ഷനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഓപ്പണ്‍ ഡി എന്‍ എസ് സെര്‍വറുകളുടെ ഐ പി അഡ്രസ്‌ കൊടുത്താല്‍ മാത്രം മതി. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഓപ്പണ്‍ ഡി എന്‍ എസ്  വെബ്സൈറ്റില്‍ വളരെ വ്യക്തമായിത്തന്നെ കൊടുത്തിട്ടുണ്ട്. 208.67.222.222, 208.67.220.220 എന്നിവയാണ് ഓപ്പണ്‍ ഡി എന്‍ എസിന്‍റെ ഐ പികള്‍.
ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.
ഓപ്പണ്‍ ഡി എന്‍ എസ് ഉപയോഗിക്കൂ
ഗൂഗിളിന്‍റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ – ഫോളോ ചെയ്യൂ
ഗൂഗിളിന്‍റെ ഒറിജിനല്‍ ട്വിറ്റര്‍ അക്കൗണ്ടുകളുടെ പട്ടിക ഗൂഗിളിന്‍റെ ഔദ്യോഗിക ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ചി ട്ടുണ്ട്. ഗൂഗിള്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനായി നിങ്ങളും ഫോളോ ചെയ്യൂ.
@google ആണ് ഗൂഗിളിന്‍റെ  കേന്ദ്ര അക്കൗണ്ട്‌. മറ്റു പ്രധാനപ്പെട്ട അക്കൗണ്ടുകള്‍ ഇവയാണ്: @blogger, @GoogleNews, @GoogleReader, @YouTube
@sreekandakumar -ല്‍ എന്നെയും ഫോളോ ചെയ്യൂ
ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.
ഗൂഗിളിന്‍റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ – ഫോളോ ചെയ്യൂ
ഫയര്‍ഫോക്സ്‌ (തീക്കുറുക്കന്‍) 3.5 ന്‍റെ ആരംഭ വേഗത കുറഞ്ഞോ? ഇതാ ഒരു കുറുക്കുവഴി
പുതിയ ഫയര്‍ഫോക്സ്‌-ലേയ്ക്ക് (തീക്കുറുക്കന്‍) അപ്ഗ്രേഡ് ചെയ്തതിനുശേഷം ബ്രൌസര്‍ തുറന്നു വരാന്‍ (സ്റ്റാര്‍ട്ട്‌ അപ്പ്‌ ചെയ്യാന്‍) കൂടുതല്‍ സമയം എടുക്കുന്നതായി തോന്നുന്നുണ്ടോ? ചിലപ്പോള്‍ പത്തു സെക്കന്‍റ് മുതല്‍ കുറച്ചു മിനട്ടുകള്‍ വരെ സമയം എടുക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നതായി ഇന്റര്‍നെറ്റില്‍ പലരും പരാതി പറയുന്നുണ്ട്. പുതിയ വെര്‍ഷനിലെ ചില സെക്യൂരിറ്റി പ്രത്യേകതകള്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും, എത്രയും പെട്ടെന്നുതന്നെ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ചെറിയ വെര്‍ഷനില്‍ (3.5.1) ഇത് ശരിയാകും എന്നും പ്രതീക്ഷിക്കുന്നു.
അതുവരെ, എങ്ങനെ ഫയര്‍ഫോക്സിന്‍റെ വേഗത കൂട്ടാം? അതിനായി ഒരു കുറുക്കുവഴി പറഞ്ഞു കേള്‍ക്കുന്നു – താഴെ പറയുന്ന താല്‍ക്കാലിക ഫോള്‍ഡറുകളും (temporary folders)  ഇന്റര്‍നെറ്റ്‌ താല്‍ക്കാലിക ഫയലുകളും (Internet Temporary Files) ഇല്ലാതാകുക എന്നതാണ് ആ മാര്‍ഗ്ഗം.
വിന്‍ഡോസ്‌ എക്സ് പി-യില്‍
C:\Documents and Settings\*user*\Local Settings\History
C:\Documents and Settings\*user*\Local Settings\Temporary Internet Files
C:\Documents And Settings\*user*\Local Settings\Temp
C:\Documents And Settings\*user*\Recent
വിന്‍ഡോസ്‌ വിസ്ത / 7 -ല്‍
%USERPROFILE%\AppData\Local\Microsoft\Windows\History
%USERPROFILE%\AppData\Local\Microsoft\Windows\Temporary Internet Files
%USERPROFILE%\AppData\Roaming\Microsoft\Windows\Recent
%TEMP%
മുകളില്‍ പറഞ്ഞ എല്ലാ ഫോള്‍ഡറുകകളിലെയും ഫയലുകള്‍ എല്ലാം തന്നെ നശിപ്പിക്കുക. അതോടൊപ്പം നിങ്ങളുടെ ബ്രൌസറിന്‍റെ ചരിത്രവും (history) നഷ്ട്ടപ്പെടും എന്നും മനസ്സിലാക്കുക.
പിന്നീട് താഴെ കൊടുക്കുന്ന സ്ഥലത്ത് പോയി ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററിന്‍റെ താല്‍ക്കാലിക ഫയലുകളും നശിപ്പിക്കുക
Control Panel -> open Internet Options -> Browsing History tab, press the Delete… button
[ഈ ലേഖനത്തിന്‍റെ ആംഗലേയഭാഷ്യം ടെക്ക്‌.ഇന്‍-ല്‍ വായിക്കാം ]
ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.
ഫയര്‍ഫോക്സ്‌ (തീക്കുറുക്കന്‍) 3.5 ന്‍റെ ആരംഭ വേഗത കുറഞ്ഞോ? ഇതാ ഒരു കുറുക്കുവഴി
കൂബ്‌ഫേസ് – ഹോം വീഡിയോ കാട്ടി ചതിക്കുന്ന ട്വിറ്റെര്‍ സുന്ദരി
“My Home Video” തുടങ്ങിയ വശീകരണ വാക്യങ്ങളുമായി നിങ്ങളുടെ ട്വിറ്റെര്‍ പ്രൊഫൈലില്‍ നിങ്ങളെ വളയ്ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരു പരാദ വിര സുന്ദരിയാണ് കൂബ്‌ഫേസ് (koobface). അവള്‍ നിങ്ങളെ മയക്കി, അവളുടെ പങ്കുപറ്റുകാരുടെ വെബ്‌സൈറ്റുകളില്‍ കൊണ്ടുപോയി നിങ്ങളുടെ ക്രെഡിറ്റ്‌കാര്‍ഡ്‌ പോലുള്ള വിലപിടിച്ച വിവരങ്ങള്‍  ചോര്‍ത്തിയെടുക്കുന്നു.
ആരാണ് ഈ കൂബ്‌ഫേസ്? ഒരു വിരയായി ഫേസ്ബുക്കിനെ ബാധിക്കാന്‍ ഇറങ്ങിത്തിരിച്ച തലതിരിഞ്ഞ (face+book -> book + face –> koob + face) സുന്ദരിയാണ് ഈ കൂബ്‌ഫേസ്. ഇവള്‍ നിങ്ങളുടെ ട്വിറ്ററിലോ ഫേസ്ബുക്കിലോ ഹായ്5-യിലോ മൈസ്പയ്സിലോ മറ്റോ മദാലസയായി ചുറ്റി ത്തിരിഞ്ഞു കണ്ണിറുക്കി കാട്ടിയാലും അങ്ങോട്ട്‌ തിരിഞ്ഞു നോക്കുകയോ അവളെ പിച്ചുകയോ നുള്ളുകയോ മാന്തുകയോ ഉമ്മ വെയ്ക്കുകയോ ഒന്നും ചെയ്യാതിരിക്കുക – അതായത് സ്വയം നിയന്ത്രണം പാലിക്കുക – എന്നതത്രേ  അവളുടെ ബാധപിടികൂടാതിരിക്കാനുള്ള ഒരു വഴി.
നിങ്ങള്‍ക്ക് “Paris Hilton Tosses Dwarf On The Street“, “LOL“, “My friend catched [sic] you on hidden cam“, “My Home Video” തുടങ്ങിയ മയക്കുന്ന തലവാചകങ്ങളിലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതൊന്നും ഒരിക്കലും തുറന്നു നോക്കരുത്. തുറന്നു നോക്കിയാല്‍ നിങ്ങള്‍ തലവച്ചത് തന്നെ!
നിങ്ങള്‍ അവളെ ഞെക്കിയാല്‍, അവള്‍ നിങ്ങളെ മറ്റൊരു സൈറ്റിലേയ്ക്ക് കൊണ്ടുപോകുന്നു. അവിടെ ചെല്ലുമ്പോള്‍ നിങ്ങളോടെ  അഡോബി ഫ്ലാഷ്‌ പ്ലെയറിന്‍റെ ഏറ്റവും പുതിയ സാധനം ഡൌണ്‍ലോഡ് ചെയ്യാനോ, മറ്റെന്തെങ്കിലും വീഡിയോ കോഡെക് ഡൌണ്‍ലോഡ് ചെയ്യാനോ ആവശ്യപ്പെടുന്നു. അവളില്‍ അനുരക്ത യായ അപ്പാവിമാര്‍ അങ്ങനെ ചെയ്യുകയും , അത് വഴി നിങ്ങളുടെ കമ്പ്യൂട്ടറില്‍ അവളുടെ ചാരന്മാരായ വിരകളെ നിറയ്ക്കുകയും ചെയ്യുന്നു. ഈ വിരകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ കുക്കീ എല്ലാം പരിശോധിക്കുകയും ട്വിറ്റെര്‍,  ഫേസ്ബുക്ക്‌ തുടങ്ങിയ സൈറ്റുകളുടെ നിങ്ങളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ കൈക്കലാക്കി അവിടേയ്ക്കും നിങ്ങളുടെ സുഹൃത്തുക്കളിലേയ്ക്കും പടര്‍ന്നു കയറുകയും ചെയ്യുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി അവള്‍ ഫേസ്ബുക്കില്‍ ആടിതിമര്‍ക്കുകയാണ്. ഇപ്പോള്‍ ആ നല്ല പയ്യന്‍ ട്വിറ്ററിനെയും കുറേശ്ശെ പിടികൂടി കഴിഞ്ഞു. ട്വിറ്ററും സുഹൃത്ത് ട്രെന്‍ഡ്മൈക്രോ യും ചേര്‍ന്ന് അവളെ തുരത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
അവളെ തടയാന്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആന്റി വൈറസ്സുകളും ആന്റിസ്പൈവെയറുകളും എപ്പോഴും പ്രവര്‍ത്തിപ്പിക്കുക, ദിവസേന അവയുടെ സിഗ്നേച്ചര്‍ ഡാറ്റബെയിസ് അപ്ഡേറ്റ് ചെയ്യുക.
കൂബ്‌ഫേസ് ബാധ ഒഴിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ടെക്ക്‌.ഇന്‍-ല്‍ ലഭ്യമാണ്.
ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.
കൂബ്‌ഫേസ് – ഹോം വീഡിയോ കാട്ടി ചതിക്കുന്ന ട്വിറ്റെര്‍ സുന്ദരി
അടഞ്ഞുപോയ ഫയര്‍ഫോക്സ്, ഗൂഗിള്‍ക്രോം ടാബുകളും വിന്‍ഡോകളും വീണ്ടും തുറക്കാന്‍
ചില സമയങ്ങളില്‍ നാം അറിയാതെ തന്നെ ബ്രൌസറിന്‍റെ ക്ലോസ് ബട്ടന്‍ ഞെക്കുകയോ, അല്ലെങ്കില്‍ CTRL+W എന്ന കീബോര്‍ഡ്‌ കുറുക്കുവഴി അബദ്ധത്തില്‍ ഞെക്കുകയോ ചെയ്യാറുണ്ട്. അത്തരം അവസരങ്ങളില്‍ ആ പേജ് തിരികെ കിട്ടാന്‍ എന്താ ഒരു എളുപ്പവഴി?
ഫയര്‍ഫോക്സ് ബ്രൌസറിലും ഗൂഗിള്‍ ക്രോം ബ്രൌസറിലും CTRL+SHIFT+T എന്ന് അമര്‍ത്തിയാല്‍ ഇതിനു മുന്‍പ് ആ വിന്‍ഡോയില്‍ അടച്ച ഓരോ ടാബുകളായി തുറന്നുവരും. (പുതിയ ഒരു ടാബ് തുറക്കാനുള്ള കുറുക്കു വഴി CTRL+T ആണ് എന്നത് ഓര്‍ക്കുമല്ലോ.)
അതുപോലെ, തൊട്ടു മുന്‍പ് അടഞ്ഞുപോയ ഒരു വിന്‍ഡോ തിരികെ എടുക്കണമെങ്കില്‍ CTRL+SHIFT+N എന്ന് അമര്‍ത്തിയാല്‍ മതി. പുതിയ ഒരു വിന്‍ഡോ തുറക്കാന്‍ CTRL+N ആണല്ലോ.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ TECK.IN-ല്‍ ആംഗലേയത്തില്‍ വായിക്കാവുന്നതാണ്.
ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.
അടഞ്ഞുപോയ ഫയര്‍ഫോക്സ്, ഗൂഗിള്‍ക്രോം ടാബുകളും വിന്‍ഡോകളും വീണ്ടും തുറക്കാന്‍
ബ്ലോഗ്ഗര്‍ പോസ്റ്റുകളുടെ ടൈറ്റില്‍ സേര്‍ച്ച്‌ എഞ്ചിനുവേണ്ടി നന്നാക്കൂ
സാധാരണ ബ്ലോഗ്ഗര്‍.കോം(blogger.com) ബ്ലോഗ്ഗുകളിലെ ഡിഫാള്‍ട്ട് ടെമ്പ്ലേറ്റുകളില്‍ (default template) ഓരോ പോസ്റ്റിന്‍റെയും ടൈറ്റില്‍ (title) കാണിക്കുമ്പോള്‍ ആദ്യം ബ്ലോഗ്ഗിന്‍റെ പേരും എന്നിട്ട് ആ പോസ്റ്റിന്‍റെ പേരും ആണ് കാണിക്കുന്നത്.
ഗൂഗിള്‍ (google) മുതലായ സേര്‍ച്ച്‌ എന്‍ജിനുകള്‍ (search engines) ഈ ടൈറ്റില്‍ ടാഗിന് വളരെ പ്രാധാന്യം കൊടുക്കുന്നു. ഈ ടൈറ്റില്‍ ആണ് സേര്‍ച്ച്‌ എന്‍ജിനുകള്‍ ലിങ്കായി കൊടുക്കുന്നത്. നല്ല ഒരു ടൈറ്റില്‍ ഉള്ള ലേഖനം എളുപ്പത്തില്‍ സേര്‍ച്ച്‌ ചെയ്തു കണ്ടുപിടിക്കാന്‍ കഴിയും. അതിനാല്‍ ബ്ലോഗ്ഗിന്‍റെ പേര് ഓരോ പോസ്റ്റിന്‍റെയും ടൈറ്റിലില്‍ ആദ്യം തന്നെ ചേര്‍ത്ത് ആവര്‍ത്തിക്കാതെ, ആവശ്യമെങ്കില്‍ മാത്രം പോസ്റ്റിന്‍റെ ടൈറ്റിലിന് ശേഷം ചേര്‍ത്താല്‍, പോസ്റ്റിന്‍റെ ടൈറ്റിലിന് ആവശ്യമായ പ്രാധാന്യം കിട്ടും.
ഉദാഹരണത്തിന്‌, ഈ ലേഖനത്തിന്‍റെ ടൈറ്റില്‍ “സാങ്കേതികം : ബ്ലോഗ്ഗര്‍ പോസ്റ്റുകളുടെ ടൈറ്റില്‍ സേര്‍ച്ച്‌ എഞ്ചിനുവേണ്ടി നന്നാക്കൂ” എന്നതിന് പകരം “ബ്ലോഗ്ഗര്‍ പോസ്റ്റുകളുടെ ടൈറ്റില്‍ സേര്‍ച്ച്‌ എഞ്ചിനുവേണ്ടി നന്നാക്കൂ : സാങ്കേതികം” എന്നത് നന്നായിരിക്കും. ബ്ലോഗ്ഗിന്‍റെ പേര് കൂടുതല്‍ നീളമുള്ളതാണേങ്കില്‍ പ്രത്യേകിച്ചും.
അതിനു പകരം താഴെ  കൊടുത്തിരിക്കുന്നത് കോപ്പി ചെയ്യുക.
എന്നിട്ട് സേവ് (save) ചെയ്യുക. ഇനി നിങ്ങളുടെ ഏതെങ്കിലും ഒരു പോസ്റ്റ് എടുത്ത്‌ നോക്കുക, ബ്രൌസറിലെ ടൈറ്റില്‍ മാറിയിട്ടുണ്ടോ എന്ന്. അത്രയേയുള്ളൂ.
ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.
ബ്ലോഗ്ഗര്‍ പോസ്റ്റുകളുടെ ടൈറ്റില്‍ സേര്‍ച്ച്‌ എഞ്ചിനുവേണ്ടി നന്നാക്കൂ
യുട്യൂബ് ഹൈ ഡെഫനിഷന്‍ വീഡിയോ
ഇപ്പോള്‍ യുട്യൂബ് വീഡിയോകള്‍ ഹൈ ഡെഫനിഷന്‍ ആയി youtube.com സൈറ്റില്‍ നിന്നും കാണാവുന്നതാണ്. ഹൈ ക്വാളിറ്റി ആയി അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ ആണ് ഇപ്പോള്‍ HD ആയി കിട്ടുന്നത്.
യുട്യൂബില്‍ വീഡിയോ പ്ലേ ചെയ്യുമ്പോള്‍ വീഡിയോയുടെ താഴെ വലതുവശത്തായി “watch in high quality” എന്ന ഒരു ലിങ്ക് കാണാം. ഈ സംവിധാനം മറ്റു വെബ്പേജുകളില്‍ എംബഡ് ചെയ്തിരിക്കുന്ന യുട്യൂബ് വീഡിയോകളില്‍ തല്‍ക്കാലം ലഭ്യമല്ല.
ഈ ഹൈ ഡെഫനിഷന്‍ വീഡിയോ കൂടുതല്‍ ബാന്‍ഡ്‍വിഡ്ത്ത് വേണ്ടിവരും, അതിനാല്‍ നിങ്ങളുടെ ഇന്‍റര്‍നെറ്റ് വേഗതയും ബാന്‍ഡ്‍വിഡ്ത്ത് ഉപയോഗവും ശ്രദ്ധിക്കുക!
അടുത്തകാലത്ത് യുട്യൂബില്‍ വൈഡ്സ്ക്രീന്‍ ഫോര്‍മാറ്റും നടപ്പില്‍ വരുത്തിയിരുന്നു.
ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.
യുട്യൂബ് ഹൈ ഡെഫനിഷന്‍ വീഡിയോ
“വിന്‍ഡോസ് 7″ എന്നാണ് അടുത്ത വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ ഔദ്യോഗിക നാമം
വിന്‍ഡോസ് വിസ്ത ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ  പുതിയ തലമുറയുടെ പേരു വിന്‍ഡോസ് 7 (Windows 7) എന്നാണെന്ന് മൈക്രോസോഫ്റ്റ് അടുത്തിടെ സ്ഥിരീകരിച്ചു.
സാധാരണ ഒരു സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന് ഒരു കോഡ്നയിം (codename) കൊടുക്കാറുണ്ട്. ഈ പുതിയ സോഫ്റ്റ് വെയറിന്‍റെ കോഡ് നയിമും വിന്‍ഡോസ് 7 എന്ന്  തന്നെയാണ്.   മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ  ഏഴാമത്തെ മതിപ്പാണ് പുതിയ വിന്‍ഡോസ് 7.
ഇപ്രാവശ്യം വളരെ ലളിതമായ ഒരു പേരു മതി  എന്ന് മൈക്രോസോഫ്ടിനു തോന്നി.    ഇതിന്  മുമ്പ് വിന്‍ഡോസിന്‍റെ പേരിനോട്  അത് പുറത്തിറക്കാന്‍ ഉദ്ദേശിച്ച വര്‍ഷമോ (95, 98, 2000, Me – millennium, 2003) അല്ലെങ്കില്‍ എന്തെങ്കിലും ഒരു പ്രത്യേകതയുള്ള ഒരു പേരോ (XP, Vista) ആയിരുന്നു ഉപയോഗിച്ചിരുന്നത്.   അതുകൊണ്ടൊന്നും പ്രത്യേക ഉപയോഗമൊന്നും  മൈക്രോസോഫ്റ്റ് കണ്ടില്ല!
മാത്രമല്ല, വിന്‍ഡോസ് 2010 എന്നോ മറ്റോ പേരു കൊടുത്താല്‍, 2010 കഴിഞ്ഞാലും വികസിപ്പിക്കല്‍ പൂര്‍ത്തിയായില്ലെങ്കില്‍ പേരും മാറ്റേണ്ടിവരും!  മൈക്രോസോഫ്റിനു കുറേശ്ശെ ബുദ്ധിയുദിച്ചു തുടങ്ങി!
Read in English at TECK.IN “Windows 7″ is the Official Name of Next Windows Operating System
ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.
“വിന്‍ഡോസ് 7″ എന്നാണ് അടുത്ത വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ ഔദ്യോഗിക നാമം