ന്യൂസ്‌ എഡിറ്റര്‍ എഴുതിയ ലേഖനങ്ങള്‍

ബി എസ് എന്‍ എല്‍ സീനിയര്‍ സിറ്റിസണ്‍ പ്രിപെയ്ഡ്‌ പ്ലാന്‍ – കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി

കേരളത്തിലെ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൌരന്മാര്‍ക്കായി ബി എസ് എന്‍ എല്‍ പുതിയൊരു 2ജി പ്രീപെയ്ഡ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നു. സീനിയര്‍ സിറ്റിസണ്‍ എന്ന പേരിലറിയപ്പെടുന്ന ഈ പുതിയ പദ്ധതി അനുസരിച്ച് ഉപഭോക്താക്കള്‍ 60 രൂപ ചെലവിട്ട് പുതിയ സിമ്മും, സ്റ്റാര്‍ട്ടര്‍ പാക്കും എടുക്കുകയാണെങ്കില്‍ 20 രൂപയുടെ സംസാരമൂല്യം 30 ദിവസത്തെ കാലാവധിയോടെ ലഭിക്കും. ഇതിനു പുറമേ കേരളത്തിനകത്തുള്ള ബി എസ് എന്‍ എല്‍ ഫോണുകളിലേക്ക് 2 സെക്കന്റിനു 1 പൈസ എന്ന നിരക്കിലും, കേരളത്തിനകത്തുള്ള മറ്റു ഫോണുകളിലേക്ക് 1 സെക്കന്റിനു 1 പൈസ എന്ന നിരക്കിലും ആദ്യ മാസം വിളിക്കാവുന്നതാണ്. ആദ്യത്തെ 30 ദിവസത്തേക്ക് 200 സൗജന്യ മെസ്സേജുകളും, തുടര്‍ന്നുള്ള മാസങ്ങളില്‍ 50 സൗജന്യ  മെസ്സേജുകളും ഇതിനോടൊപ്പം ലഭിക്കും.

ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് കണക്ഷന് ‘വാലിഡിറ്റി റീചാര്‍ജ്’ ഒഴിവാക്കി

ബി.എസ്.എന്‍.എല്ലിന്റെ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകളുടെ കാലാവധി നീട്ടാനുള്ള ‘വാലിഡിറ്റി റീ ചാര്‍ജ്’ ഒഴിവാക്കി. പകരം സീ-ടോപ്പ് അപ്പ് വഴിയോ കൂപ്പണുകള്‍ ഉപയോഗിച്ചോ ചാര്‍ജ് ചെയ്യുമ്പോള്‍ സംസാരമൂല്യത്തോടൊപ്പം ദീര്‍ഘിപ്പിക്കുന്ന സൗകര്യം നിലവില്‍വന്നു.

ഇതുപ്രകാരം ഏറ്റവും കുറഞ്ഞ റീചാര്‍ജായ 10 രൂപയ്ക്ക് 7 രൂപയുടെ സംസാരമൂല്യവും 9 ദിവസം കാലാവധിയും നിലവിലുള്ള കാലാവധിയില്‍നിന്ന് അധികമായി ലഭിക്കും. 20 രൂപക്ക് 16 രൂപയുടെ സംസാരമൂല്യവും 18 ദിവസം കാലാവധിയും ലഭിക്കുമ്പോള്‍ 55 രൂപക്ക് 50 രൂപയുടെ സംസാരമൂല്യവും 45 ദിവസം കാലാവധിയും കിട്ടും. ഇതേ പ്രകാരം 110 രൂപക്ക് 100 രൂപയുടെ സംസാരമൂല്യവും 90 ദിവസം കാലാവധിയും 220 രൂപക്ക് 200 രൂപയുടെ സംസാരമൂല്യവും 180 ദിവസം കാലാവധിയും ലഭിക്കും. ആഗസ്ത് 12 വരെ 280 രൂപയ്ക്ക് ചാര്‍ജ് ചെയ്യുമ്പോള്‍ 250 രൂപയുടെ സംസാരമൂല്യവും ഒരു വര്‍ഷ കാലാവധിയും 2ജി കണക്ഷനുകള്‍ക്ക് ലഭിക്കും.

അറിവ് അന്വേഷിക്കുന്നവര്‍ക്ക് എപ്പോഴും ഒരു ഏകാന്തതയുണ്ടായിരിക്കും

ഭാഷാപോഷിണി സെപ്റ്റംബര്‍ ലക്കത്തില്‍ ശ്രീ കെ എം വേണുഗോപാല്‍ പ്രശസ്ത ശാസ്ത്രഞ്ജന്‍ ഡോ ഇ സി ജി സുദര്‍ശനനുമായി നടത്തിയ  അഭിമുഖം അസ്സലായി.

കഴിഞ്ഞ വര്‍ഷം ഭാരതം പദ്മഭൂഷന്‍ നല്കി ആദരിച്ച ഇദ്ദേഹം ഇപ്പോള്‍ ടെക്സാസ് യൂണിവേഴ്സിറ്റിയിലും  IISc ബാഗ്ലൂരിലും പഠിപ്പിക്കുന്നു. 

പ്രകാശാധിവേഗമുള്ള  ടാക്കിയോണുകളും ക്വാണ്ടം മെക്കാനിക്സും മുതല്‍ വേദാന്തവും പരബ്രഹ്മത്തിന്‍റെ രൂപവും ജിദ്ദുകൃഷ്ണമൂര്‍ത്തിയുമായുള്ള സൌഹൃദവും വരെ വിഷയമാവുന്നു ഈ അഭിമുഖത്തില്‍. 

ഇതു നെറ്റില്‍ ലഭ്യമല്ല എന്ന് തോന്നുന്നു. ഏതായാലും ഭാഷാപോഷിണി എടുത്ത്‌ വായിക്കുക. കെങ്കേമം.