അഞ്ജു (sankethikam.com) എഴുതിയ ലേഖനങ്ങള്‍
ബി എസ് എന്‍ എല്‍ സീനിയര്‍ സിറ്റിസണ്‍ പ്രിപെയ്ഡ് പ്ലാന്‍ – കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി
കേരളത്തിലെ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൌരന്മാര്‍ക്കായി ബി എസ് എന്‍ എല്‍ പുതിയൊരു 2ജി പ്രീപെയ്ഡ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നു. സീനിയര്‍ സിറ്റിസണ്‍ എന്ന പേരിലറിയപ്പെടുന്ന ഈ പുതിയ പദ്ധതി അനുസരിച്ച് ഉപഭോക്താക്കള്‍ 60 രൂപ ചെലവിട്ട് പുതിയ സിമ്മും, സ്റ്റാര്‍ട്ടര്‍ പാക്കും എടുക്കുകയാണെങ്കില്‍ 20 രൂപയുടെ സംസാരമൂല്യം 30 ദിവസത്തെ കാലാവധിയോടെ ലഭിക്കും. ഇതിനു പുറമേ കേരളത്തിനകത്തുള്ള ബി എസ് എന്‍ എല്‍ ഫോണുകളിലേക്ക് 2 സെക്കന്റിനു 1 പൈസ എന്ന നിരക്കിലും, കേരളത്തിനകത്തുള്ള മറ്റു ഫോണുകളിലേക്ക് 1 സെക്കന്റിനു 1 പൈസ എന്ന നിരക്കിലും ആദ്യ മാസം വിളിക്കാവുന്നതാണ്. ആദ്യത്തെ 30 ദിവസത്തേക്ക് 200 സൗജന്യ മെസ്സേജുകളും, തുടര്‍ന്നുള്ള മാസങ്ങളില്‍ 50 സൗജന്യ മെസ്സേജുകളും ഇതിനോടൊപ്പം ലഭിക്കും.


